.

.

Saturday, March 24, 2012

ക്ളീനര്‍ തുണി

തുണി അലക്കാന്‍ മടിയുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വയം വൃത്തിയാവുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. വെള്ളം വേണ്ട, സോപ്പ് വേണ്ട, അലക്കാനുള്ള സമയവും അധ്വാനവും വേണ്ട. ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രം അല്‍പസമയം വെയിലത്തിട്ടാല്‍ മതി. തുണിയിഴകളില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ കറകള്‍ നീക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്തുകൊള്ളും. ഈ രാസവസ്തുക്കള്‍ മനുഷ്യന് ഹാനികരമല്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ഇവ വിപണിയില്‍ എത്തും.
Manoramaonline >> Environment >> save earth ധന്യലക്ഷ്മി മോഹന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക