.

.

Tuesday, March 6, 2012

കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളം

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതോടെ കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളമായി മാറി.

ഇവിടത്തെ പച്ചപ്പും തൊട്ടടുത്തുകൂടി കല്ലൂര്‍ പുഴ ഒഴുകുന്നതുമാണ് കാട്ടാനകളെ ഉള്ളിച്ചിറ കയറ്റത്തിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ദേശീയപാതയില്‍ ശുദ്ധജല വിതരണപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുമുണ്ട്. അതും കാട്ടാനകള്‍ഉപയോഗപ്രദമാക്കുന്നു. കുട്ടികളുമായുള്ള ആനക്കൂട്ടമാണ് ഏറെയും.
ഓരോ കൂട്ടത്തിലും പത്തും പതിനഞ്ചും ആനകളെ വരെ കാണാം. ഏറെയും കുട്ടികളാണ്. അവശേഷിക്കുന്ന മരത്തണലുകള്‍ക്കിടയില്‍ കാട്ടാനകള്‍ കുട്ടികളെ സംരക്ഷിച്ചു നിര്‍ത്തുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും.
ആനകള്‍ ഉള്ളിച്ചിറ താവളമാക്കിയതോടെ സന്ദര്‍ശകരുടെ വരവും ഏറിവരുന്നു. മുത്തങ്ങയിലും മുതുമലയിലും ബന്ദിപ്പൂരിലും സന്ദര്‍ശനം നിരോധിച്ചതോടെ വയനാട്ടിലെത്തുന്ന സന്ദര്‍ശകര്‍ വനമേഖലയിലെ ദേശീയ പാതയോരമാണ് വന്യജീവികളെ കാണാന്‍ നീക്കിവെക്കുന്നത്. ഈ യാത്രയ്ക്ക് വിരുന്നൊരുക്കുകയാണ് ഉള്ളിച്ചിറ.

ആനകളെ കാണാനും ചിത്രമെടുക്കാനും സന്ദര്‍ശകര്‍ കൂടിയതോടെ വനപാലകര്‍ക്കും അതൊരു തലവേദനയായി. ആനകളെ കാണാന്‍ വാഹനം നിര്‍ത്തിയിടുന്നതിന് മുന്നറിയിപ്പ് നല്‍കാന്‍ വനപാലകര്‍ കാവല്‍ നില്‍ക്കേണ്ടി വരുന്നു. കാട്ടുതീ ഭയമാണിതിന് കാരണം. തണല്‍ തേടി പകല്‍ ഇവിടെ തങ്ങുന്ന കാട്ടാനകള്‍ വൈകുന്നേരമാകുന്നതോടെ നിരനിരയായി കല്ലൂര്‍ പുഴ ലക്ഷ്യമാക്കി പോകുന്ന കാഴ്ച കാണാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക