.

.

Saturday, March 10, 2012

ചെടിച്ചട്ടിയില്‍ നീര്‍മാതളം പൂത്തു

പരപ്പനങ്ങാടി: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി അനശ്വരമാക്കിയ 'നീര്‍മാതളം' ഔഷധസസ്യകൃഷിയിലൂടെ പ്രശസ്തനായ അബ്ദുറസാഖിന്റെ വീട്ടുമുറ്റത്തെ പൂച്ചട്ടിയില്‍ പൂവിട്ടത് പ്രകൃതിസ്‌നേഹികള്‍ക്കും സഹൃദയര്‍ക്കും കൗതുകമായി. പരപ്പനങ്ങാടി കൊടപ്പാളിയിലുള്ള റസാക്കിന്റെ പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഔഷധച്ചെടിയായി സംരക്ഷിക്കുന്ന നീര്‍മാതളമാണ് വെളുത്ത പൂക്കളും നീളമുള്ള പിങ്ക് കേസരങ്ങളുമായി പൂവിരിയിച്ചത്.
10 മീറ്ററിലേറെ ഉയരം വെക്കുന്ന മരമാണ് നീര്‍മാതളം. നീര്‍മാതളത്തിന്റെ വേരും തൊലിയും ഇലയുമെല്ലാം ഔഷധമാണ്.
അലര്‍ജി, മൂത്രാശയരോഗങ്ങള്‍, ദഹനേന്ദ്രിയത്തിലെ തകരാറുകള്‍ എന്നിവയ്‌ക്കെല്ലാമുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്ന് റസാക്ക് പറഞ്ഞു. ആസ്‌ത്രേലിയയും ജപ്പാനുമാണ് ഇതിന്റെ ജന്മദേശമെന്ന് പറയപ്പെടുന്നു. നാട്ടില്‍ അപൂര്‍വമായിത്തുടങ്ങിയ നീര്‍മാതളത്തിന്റെ പൂക്കള്‍ കാണാന്‍ ഒരുപാട് പേര്‍ ദിവസവുമെത്തുന്നുണ്ടെന്ന് റസാക്ക് പറഞ്ഞു.
10 Mar 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക