.

.

Monday, March 5, 2012

'മിസ് കേരള'യെ പാണത്തൂര്‍ പുഴയില്‍നിന്ന് വ്യാപകമായി പിടിക്കുന്നു

പാണത്തൂര്‍: ചെങ്കണ്ണിയന്‍ എന്ന് നാടന്‍ വിളിപ്പേരുള്ള മിസ് കേരള എന്ന അലങ്കാര മത്സ്യത്തെ പാണത്തൂര്‍പ്പുഴയില്‍നിന്ന് വ്യാപകമായി പിടികൂടുന്നു. ജില്ലയിലെ അക്വേറിയങ്ങളിലേക്കും കര്‍ണാടകത്തിലേക്കുമാണ് മിസ് കേരളയെ കടത്തുന്നത്. പാണത്തൂര്‍പ്പുഴയിലെ വിവിധ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ കുഞ്ഞുങ്ങളെ പിടികൂടുന്നത്. അടിത്തട്ടില്‍മാത്രം കാണുന്നവയാണ് ഇവ. അതിനാല്‍ വൈകുന്നേരങ്ങളിലാണ് പ്രത്യേകതരം വല ഉപയോഗിച്ച് കുഞ്ഞങ്ങളെ ശേഖരിക്കുന്നത്.
മീനിനെ പിടികൂടുന്നവര്‍ ഇടനിലക്കാര്‍ വഴിയാണ് വില്പന നടത്തുന്നത്. പ്രത്യേകതരം കവറുകളില്‍ ലക്ഷ്യസ്ഥാനത്ത് ചാവാതെ എത്തിച്ചാല്‍ ജോഡിക്ക് ആയിരം രൂപവരെ ലഭിക്കും. വംശനാശ ഭീഷണിയിലായ മത്സ്യമായതിനാല്‍ ഇതിന്റെ ശേഖരണത്തിന് നിയന്ത്രണമുണ്ട്.
05 Mar 2012 Mathrubhumi Kasargod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക