ഒറ്റയ്ക്ക് കഴിയുന്ന എന്റെ വേദനയും വികാരവും ആരുമറിയുന്നില്ല. ഇവിടെയെത്തിയിട്ട് 12 വര്‍ഷമായി. മരത്തണലും കാറ്റും വയറുനിറയെ ആഹാരവുമുണ്ട്. എന്നാല്‍ എനിക്കൊരു കൂട്ടുവേണ്ടേ.
മൃഗശാലയിലെ ഏക വരയന്‍കുതിരയായ സീതയുടെ ദുഃഖമാണ്. 2004 ല്‍ തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍നിന്നായിരുന്നു സീതയെ ഇവിടെയെത്തിച്ചത്. ഓടി നടക്കാനും ഉല്ലസിക്കാനും ഇവിടെ സൗകര്യമുണ്ട്. എനിക്കൊരുകൂട്ടിനായി ഒരാളെ നല്‍കാന്‍ മൃഗശാല അധികൃതര്‍ കനിയുമോ?..
ഇന്ത്യയിലൊരിടത്തും സീതയ്ക്ക് കൂട്ടായി ആണ്‍ വരയന്‍കുതിരയെ കിട്ടുന്നില്ല. ഇവിടെയുള്ളത് ജോടിയായി ചെന്നൈ മൃഗശാലയ്ക്ക് നല്‍കിയിരുന്നു. മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നും സീതയ്ക്ക് ഒരാണ്‍ വരയന്‍ കുതിരയെ വാങ്ങിക്കാന്‍ നൂലാമാലകള്‍ ഏറെയാണ്.
ഇന്ത്യയിലെ വിദേശ വ്യാപാര വകുപ്പ്, കേന്ദ്ര മൃഗശാല അതോറിറ്റി, ഇന്ത്യന്‍ വനംവകുപ്പ്, ഒപ്പം സംസ്ഥാന ഗവണ്‍മെന്റ് എന്നിവരുടെ അനുമതി കിട്ടിയാലേ വിദേശത്ത് നിന്ന് മൃഗങ്ങളെ എത്തിക്കാനാവൂ. അതേസമയം ആഫ്രിക്കയിലെ മൃഗശാലയില്‍ നിന്ന് ഒരെണ്ണമെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. നിയമനടപടിക്രമങ്ങളുടെ നൂലാമാലകള്‍ ശരിയായി വരുമ്പോള്‍ എത്രകാലം കഴിയുമെന്ന് നിശ്ചയമില്ല. 20 വയസ്സുവരെ ആയുസ്സുള്ള സീതയ്ക്ക് ഇങ്ങനെ എത്രകാലം കാത്തിരിക്കാന്‍ കഴിയും.

30 Mar 2012 Mathrubhumi Thiruvananthapuram News
No comments:
Post a Comment