ജൈവ സമ്പന്നമായ പ്രകൃതിയുടെ ചെറു പരിഛേദങ്ങളായ കാവുകളെ കുറിച്ച് ആഴത്തിലിറങ്ങി പരിശോധിക്കുകയാണ് കാവു തീണ്ടല്ലേ... എന്ന ഡോക്യുമെന്ററിയില്‍. ബത്തേരി വാലുമ്മല്‍ ടിടിഐയിലെ ഏഴു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കാവുകളുടെ കഥ പഠന വിധേയമാക്കിയത്.
കാവുകളുടെ നാശോന്‍മുഖമായ ഇന്നത്തെ അവസ്ഥയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും 20 മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു.
കാവുകള്‍ ഉണ്ടായതെങ്ങിനെ, അവിടുത്തെ ആരാധാനാ മൂര്‍ത്തികള്‍ ആരെല്ലാം, അനുഷ്ഠാനങ്ങളുടെ പ്രത്യേകതകള്‍, ആരാധനാ രീതികള്‍, പാരിസ്ഥിതിക തലം, ജൈവ വൈവിധ്യം, പഴമ, സ്ഥലത്തിന്റെ പ്രത്യേകത ഇവയെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. വള്ളിയൂര്‍കാവ്, നിരവില്‍പുഴ, അമ്പലവയല്‍ ശിവക്ഷേത്രം, അമ്പലവയല്‍ ഗുളികന്‍ കാവ്, കമ്പളക്കാട് മലക്കാരി കാവ്, കല്‍പറ്റ, വടുവന്‍ചാല്‍ എന്നിങ്ങനെ വയനാട്ടിലെ ഏഴു കാവുകളിലാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്.
നാഗങ്ങള്‍, കുട്ടിച്ചാത്തന്‍, മലക്കാരി എന്നിവയാണ് വയനാട്ടിലെ കാവുകളിലെ പ്രധാന ആരാധനാ മൂര്‍ത്തികള്‍. കാവുകളുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രവീണ്‍കുമാര്‍ പറയുന്നു. എം. രോഹിതാണ് ഡോക്യുമെന്ററിയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. ഗതാഗതം കെ. ടി. സനീഷ്, എം. കെ. ഇനിലാല്‍, എഡിറ്റിങ് വി. പി. ശ്രീവിദ്യ, വിവരശേഖരണം ടി. ആര്‍. രാജേന്ദ്രന്‍, കെ. ദിവ്യ. കാവുകളുടെ നിലനില്‍പിനെ നേരിടുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
കാവുകളിലെ കാലിമേച്ചില്‍, വഴിനടപ്പ് എന്നിവ ഒഴിവാക്കണമെന്നും കാവി ചുറ്റും വേലികള്‍ സ്ഥാപിക്കണമെന്നും ക്ഷയിച്ച കാവുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി വനവല്‍ക്കരണം വേണമെന്നും ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാവുകള്‍ പൊതു പൈതൃകമാണെന്നും ഏതെങ്കിലും ഒരു സമുദായത്തിന്റെത് മാത്രമല്ലെന്നും കാവുകള്‍ പ്രകൃതിയ്ക്ക് വരുത്തുന്ന നന്മയെ കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും 'കാവു തീണ്ടല്ലേ.... നമ്മോടു പറയുന്നു.

Manoramaonline >> Environment >> News

No comments:
Post a Comment