കണ്ണൂര്‍: സംസ്ഥാനത്തെ കാടുകളിലും ഔഷധസസ്യങ്ങള്‍ കുറഞ്ഞുവരികയാണെന്ന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വര്‍മ പറഞ്ഞു. ഔഷധസസ്യങ്ങളുടെ സംരക്ഷണം, പ്രയോഗം, വ്യാപനം എന്നീ ലക്ഷ്യങ്ങളോടെ കണ്ണൂര്‍ സാമൂഹിക വനവത്കരണവിഭാഗം കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് കേരളത്തിലെവനങ്ങള്‍ ഔഷധ സസ്യങ്ങളാല്‍ സമ്പന്നമായിരുന്നു. കാട്ടുതീയും അശാസ്ത്രീയമായ ശേഖരണരീതിയുമാണ് വനങ്ങളില്‍ ഔഷധസസ്യങ്ങള്‍ ഇല്ലാതാവാന്‍ കാരണം. ഔഷധശാലകള്‍ക്കാവശ്യമായ മരുന്നിന്റെ 40 ശതമാനംമാത്രമാണ് ഇപ്പോള്‍ കേരളത്തില്‍നിന്ന് ലഭിക്കുന്നത്. ബാക്കി ഉത്തരേന്ത്യയില്‍നിന്ന് കൊണ്ടുവരികയാണ്. അവിടെ ഹിമാലയ പര്‍വതത്തിന്റ താഴ്‌വരകള്‍ ഔഷധ സസ്യങ്ങളുടെ കലവറയാണ്. ഇപ്പോഴത്തെനില തുടര്‍ന്നാല്‍ 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഔഷധസസ്യങ്ങള്‍ കിട്ടാത്ത സ്ഥിതിവരും. വനങ്ങളിലും ഔഷധസസ്യലഭ്യത കുറയുന്നതിനാല്‍ ഇവയുടെ കൃഷിക്ക് സാധ്യതയേറെയാണ്. ഔഷധസസ്യ ക്കൃഷിക്കായി വനംവകുപ്പ് പ്രത്യേകം പദ്ധതി നടപ്പാക്കുന്നുണ്ട്. വനസംരക്ഷണ സമിതികള്‍ക്കും താത്പര്യമുള്ള മറ്റുള്ളവര്‍ക്കും ഔഷധസസ്യക്കൃഷി നടത്താം. ഉത്പന്നങ്ങള്‍ ഔഷധനിര്‍മാതാക്കള്‍ക്ക് വില്ക്കുകയോ മൂല്യവര്‍ധനനടത്തി കയറ്റുമതിചെയ്ത് കൂടുതല്‍ ലാഭമുണ്ടാക്കുകയോ ചെയ്യാമെന്നും അദ്ദേഹംപറഞ്ഞു.
സാമൂഹിക വനവത്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ കെ.എം.ശ്രീകുമാര്‍ അധ്യക്ഷനായി. കണ്ണൂര്‍ ഡി.എഫ്.ഒ. എ.രഞ്ജന്‍, ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജോണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. എം.കെ. പി. മാവിലായി, പി.വി.ദാസന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.പ്രേമരാജന്‍ സ്വാഗതവും ബി.പി.രാജന്‍ നന്ദിയുംപറഞ്ഞു.

15 Mar 2012 Mathrubhumi Kannur News
No comments:
Post a Comment