.

.

Friday, March 23, 2012

ആശംസാ കാര്‍ഡും ചാന്ദ്രയാത്രയും

പുതുവല്‍സരത്തിനും ക്രിസ്മസിനും കിട്ടിയ ആശംസാ കാര്‍ഡുകളും സമ്മാനപ്പൊതികളുമൊക്കെ എന്തു ചെയ്തു? ഓര്‍ക്കുന്നുണ്ടോ? ഇവയൊക്കെ കൂടി കൂട്ടി വച്ചാല്‍ എന്താവുമായിരുന്നു? ബ്രിട്ടനില്‍ ഓരോ ക്രിസ്മസ് - പുതുവല്‍സര വേളയിലും വലിച്ചെറിയുന്ന കാര്‍ഡുകളും സമ്മാനപ്പൊതികളും കൂട്ടിയാല്‍ 20 തവണ ചന്ദ്രനില്‍ പോയി വരാനുള്ള ഇന്ധനം ഉണ്ടാക്കാമത്രേ!
ലണ്ടനിലെ ഇംപീരിയല്‍ കോളജാണ് ഇങ്ങനെയൊരു പഠനം നടത്തിയത്. 15 കോടി കാര്‍ഡുകളും 83 ചതുരശ്ര കിലോമീറ്റര്‍ സമ്മാന കടലാസുകളുമാണ് ബ്രിട്ടീഷുകാര്‍ ഈ ഉല്‍സവവേളയില്‍ വലിച്ചെറിഞ്ഞു കളഞ്ഞത്. 120 ലക്ഷം ലീറ്റര്‍ ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഇതുമതി. അതുകൊണ്ട് ഒരു ബസ് 18 കോടി കിലോമീറ്റര്‍ ദൂരം ഓടിക്കാം.

ഇനി ആശംസാ കാര്‍ഡുകളും സമ്മാനപ്പൊതികളുമൊക്കെ വലിച്ചെറിയുമ്പോള്‍ ഒന്നുകൂടി ആലോചിച്ചിട്ടു മതി കേട്ടോ?
 Manoramaonline >> Environment >> Save Earth (ധന്യലക്ഷ്മി മോഹന്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക