.

.

Friday, March 30, 2012

മുംബൈ പ്രകൃതിദുരന്ത ഭീഷണിയുള്ള നഗരമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍:ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ദരിദ്രവും ജനവാസമേറിയതുമായ പ്രദേശങ്ങളില്‍ കൂടുതലാണെന്ന് മുന്നറിയിപ്പ്. മുംബൈ നഗരത്തിന്റെ ചില ഭാഗങ്ങള്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കടല്‍നിരപ്പിലെ ഉയര്‍ച്ചയും കാരണം ആവാസയോഗ്യമല്ലാതായിത്തീരുമെന്നും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠനം നടത്തുന്ന യു.എന്‍. സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോ. രാജേന്ദ്ര പചൗരി ചെയര്‍മാനായുള്ള 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്' തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ലോകത്തിന്റെ ഏതു കോണിലും കാലാവസ്ഥാ ദുരന്തങ്ങളുണ്ടാവാമെന്ന അവസ്ഥയാണ് ആഗോളതാപനം മൂലമുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സ്​പഷ്ടമാക്കുന്നു.
2005-ല്‍ മുംബൈയിലുണ്ടായ പെരുമഴയുടെ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയിരം പേര്‍ മരിക്കുകയും വന്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തു. കാലാവസ്ഥാ ദുരന്തങ്ങള്‍ക്കു സാധ്യതയുള്ള ലോകനഗരങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയുമുണ്ട്.
30 Mar 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക