.

.

Sunday, March 11, 2012

ട്യൂബ്ലസ് ടയര്‍

സാധാരണ ടയറുകളുമായി 'ട്യൂബ്ലസ് ടയറിനുള്ള പ്രധാന വ്യത്യാസം ഇതിന് ടയറിനുള്ളില്‍ ട്യൂബോ അതിലേക്ക് കാറ്റുനിറയ്ക്കാനുള്ള ഭാഗമോ ഇല്ല എന്നതു തന്നെ. പച്ചനിറത്തിലുള്ള 'തെര്‍മോ - പ്ളാസ്റ്റിക് റെസീന്‍ എന്ന പദാര്‍ഥം കൊണ്ട് ഉണ്ടാക്കിയ കുറേ കമ്പികള്‍, അതില്‍ ചുറ്റിയിരിക്കുന്ന റബറിന്റെ പട്ട - ഇതാണ് ഈ പുതിയ ടയറിന്റെ രൂപം.

പ്രശസ്ത ടയര്‍ നിര്‍മാണ കമ്പനിയായ ബ്രിഡ്ജ്സ്റ്റോണ്‍ ആണ് ഈ രസികന്‍ ടയര്‍ നിര്‍മിച്ചത്. യാത്രയ്ക്കിടയില്‍ ടയര്‍ പഞ്ചര്‍ ആവുക, ട്യൂബിലെ കാറ്റു പോവുക തുടങ്ങിയ പ്രശ്നങ്ങളൊന്നും ഈ ടയറിന്റെ കാര്യത്തില്‍ ഉണ്ടാവുകയില്ലെന്നുറപ്പ്.
തന്നെയുമല്ല, ഇപ്പോഴത്തെ ടയറുകള്‍ ഉപയോഗശേഷം മണ്ണില്‍ നശിക്കാതെ കിടക്കുന്നതുകൊണ്ട് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ ട്യൂബ്ലസ് ചക്രങ്ങള്‍ റീസൈക്കിള്‍ എന്ന വിദ്യ ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാം. അങ്ങനെ പരിസ്ഥിതി മലിനീകരണത്തെ ചെറുക്കുകയും ചെയ്യാം.
Manoramaonline >> Environment >> Save Earth(ധന്യലക്ഷ്മി മോഹന്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക