.

.

Monday, August 8, 2011

വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ മാലിന്യക്കൂമ്പാരം

ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നു. പരിസ്ഥിതിനാശത്തിനും വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവൃര്‍ത്തിചെയ്യുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

തൊടപുഴ - പുളിയന്‍മല സംസ്ഥാന പാത കടന്നുപോകുന്ന ഇടുക്കി വന്യജീവി സംരക്ഷണ വനത്തില്‍ ചേരിഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യം ചാക്കുകെട്ടുകളാക്കി തള്ളിയിരിക്കുന്നത്.

പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് ദഹനം സംഭവിക്കാതെ ചത്തുപോകും. ഇടുക്കി വനത്തില്‍ ചത്തുവീഴുന്ന ഇത്തരം മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ മരണകാരണം പ്ലാസ്റ്റിക് ഭക്ഷിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇത് അറിയാവുന്ന അധികൃതര്‍, വനത്തില്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് നിക്ഷേപിച്ചിരിക്കുന്നത് കണ്ടിട്ടും മൗനംപാലിക്കുകയാണ്.


08 Aug 2011 Mathrubhumi idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക