കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫസറായ ഹംസ.
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യം. ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഈ നദിയിലൂടെ ഒഴുകുന്നത്. ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
കുന്ദമംഗലം ഹൈസ്കൂളിലെ പഠനത്തിനുശേഷം ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹംസ, 1973-ല്‍ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയില്‍ നിന്ന് ജിയോഫിസിക്സില്‍ ഡോക്ടറേറ്റ് നേടി. സാവോപോളോയില്‍ പ്രൊഫസറായും റിസേര്‍ച്ച് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബ്രസീലിലെ നാഷണല്‍ ഒബ്സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫസറാണ്. ഇന്റര്‍നാഷണല്‍ ഹീറ്റ് ഫേ്ളാ കമ്മീഷന് സെക്രട്ടറിയുമാണ്. ജിയോതെമിക്സ്, ജിയോതെര്‍മല്‍ എനര്‍ജി, ടെക്ടോണോഫിസിക്സ്, സീസ്മിസിറ്റി, അപ്ലൈഡ് ജിയോഫിസിക്സ്, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഇദ്ദേഹം, ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നൂറിലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Posted on: 27 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
.
Subscribe to:
Post Comments (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
▼
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
-
▼
August 2011
(73)
- കൊതുകുകള്‍ വംശനാശ ഭീഷണിയില്‍
- ഇളനീര് തേടി ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നു
- ആദിവാസികളുടെ കുറുമ്പുല്ലുകൃഷി ചുരുങ്ങുന്നു
- കടലുണ്ടി പക്ഷിസങ്കേതത്തില്‍ ശുചീകരണം തുടങ്ങി
- അത്തം വന്നെത്തി: നാട്ടുപൂക്കള്‍ വിസ്മൃതിയിലേക്ക്
- സിംഹ ബ്യൂട്ടീഷന്
- ഞണ്ടിനോട് സാമ്യമുള്ള ജീവി കൗതുകമായി
- കമ്മാടംകാവിനെ രക്ഷിക്കണം -സെമിനാര്‍
- 'ഹംസ നദി' നദിയല്ലെന്ന് വിദഗ്ധര്‍
- വന്യജീവി സംരക്ഷണം വഴിപാടായി മാറുന്നു
- കിളിയും തവളയും ഇരകള്‍
- പുതിയ കുരങ്ങു വര്‍ഗം കൂടി
- ബ്രസീലില്‍ 'റിയോ ഹംസ' ഒഴുകുന്നു; മലയാളി ശാസ്ത്രജ്ഞ...
- പഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്ന് കുഞ്ഞു ചെടി
- യുദ്ധത്തിനും കലാപത്തിനും കാലാവസ്ഥാവ്യതിയാനം കാരണമാ...
- നിലമ്പൂര്‍ ടൂറിസം പാക്കെജിനു രൂപരേഖ
- കോഴിമുട്ടയില്‍നിന്നു ദിനോസര്‍ ജനിക്കുന്നു
- വയനാട് വന്യജീവി സങ്കേതത്തിലെ നിരീക്ഷണ സംവിധാനം വിജ...
- താടിക്കഴുകന്മാര് തിരിച്ചു വരുന്നു
- മുളയരി ശേഖരണം റെക്കോഡ് ഭേദിച്ചു
- മുളക് വിളവെടുപ്പ് ആരംഭിച്ചു
- സൂര്യത്തോല്‍ വെള്ളച്ചാട്ടം ടൂറിസം വകുപ്പ് ഏറ്റെടു...
- ദേശാടനക്കിളികള്‍ എത്തി
- പാലക്കാട്ട് 50 ടണ്‍ ശേഷിയുള്ള മാലിന്യസംസ്കരണ പ്ളാന...
- മുല്ലശേരി പഞ്ചായത്ത് പ്ളാസ്റ്റിക് വിമുക്തമാക്കല്‍;...
- വളയന്‍ തോടു കുളവാഴകള്‍ പൂത്തു
- ലോക നാട്ടറിവ് ദിനം
- പഴവിപണിയില്‍ വിദേശി ആധിപത്യം
- പാരിസ്ഥിതിക സന്ദേശം നല്കി സൗഹൃദ സ്കൂള്‍ബാഗ്
- ഓണപ്പൂക്കളങ്ങള്‍ക്കായി തമിഴ് പാടങ്ങള്‍ പൂവണിഞ്ഞു
- കര്‍ഷക ദിനാചരണം ഗംഭീരം; നെല്‍കൃഷി ചെയ്യാനാളില്ലാതെ...
- പ്ലാസ്റ്റിക്കിനെതിരേ "ആര്യംപാടം മോഡല്‍'
- സൂര്യന് ചിരിക്കുന്നു, പാര്‍ലമെന്റില്‍
- നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു
- നാട്ടിലിറങ്ങിയ മുള്ളന്‍പന്നിക്ക് അപമൃത്യു
- ഹരിത മലനിരകള്‍
- മുയല് കുഞ്ഞന്‍
- കുടംപുളിയും അന്യമാകുമോ ?
- 'ഗ്രീന്‍പീസി'ന്റെ കപ്പല്‍ ഇനി ആസ്പത്രി
- ഭാരതപ്പുഴയും ജീവിക്കാന്‍ പഠിക്കുന്നു
- വള്ളിക്കോട്ട് ഈജിപ്ഷ്യന്‍ കഴുകന്
- 'കൂടുമാറ്റം' വരെ മൃഗശാല പ്രവര്‍ത്തിക്കും
- മഴക്കാട്ടിലെ മലമുഴക്കം
- തട്ടേക്കാട്ട് ചിറകടിക്കുന്നത് 'അവഗണന'
- ഓര്‍മകള്‍ക്കു തണലായി മരം
- എല്ലാവര്ക്കും തണല്‍ മരത്തിന്റെ സ്വാതന്ത്ര്യ ദിനാശ...
- തിരുനെല്ലൂര്‍ പാടത്ത് ജൈവ വേലി നിര്‍മാണം
- കാട്ടിലെ ഒളിക്യാമറകളില്‍ വന്യകാഴ്ചകളുടെ പൂരം
- "ഈ കിളിമരച്ചോട്ടില്‍' നാടകം
- പുഴയോര കാടുകള്‍ അമൂല്യ ജൈവ കലവറകള്‍-പഠനം
- അടിസ്ഥാന സൗകര്യങ്ങളും ആവശ്യക്കാരും ഉണ്ട്; ആവശ്യത്ത...
- നെല്ക്കതിര് പുരസ്കാരം പുല്ലഴി കോള്‍പടവിന്
- 'മണ്ണിലെ കാന്‍സര്‍' കേരളത്തിലും
- സുന്ദരിയായി അതിരപ്പിള്ളി
- കുട്ടിപ്പച്ചപ്പട്ടാളം
- ഇനി എല്ലാ വീട്ടിലും അടുക്കളത്തോട്ടം
- കമ്മാടം കാവില്‍ 'മിറിസ്റ്റിക്ക' ചതുപ്പ്
- വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ മാലിന്യക്കൂമ്പാരം
- ഇടമലക്കുടിയെ സ്വാശ്രയ ജൈവഗ്രാമമാക്കും
- ജൈവവൈവിധ്യത്തിന്റെ കലവറയായി അടുക്കത്ത് മോലോത്തുംകാവ്
- വെള്ളത്തില്‍ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ വനംവകു...
- പൂമരം കാക്കാന്‍ കുരുന്നുകള്‍; നീതിപീഠം കണ്ണുതുറന്ന...
- പ്ലാസ്റ്റിക്കില്ലാതെ ഒരു മാസം
- ചെണ്ടുമല്ലി വിളവെടുപ്പ് സജീവമായി
- കടലുണ്ടിപ്പുഴയുടെ തീരങ്ങള്‍ കോര്‍ത്തിണക്കി വിനോദസഞ...
- ദേശാടനക്കിളികള്‍ വിരുന്നെത്തി
- കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍....
- മാന്കുട്ടി "കുഞ്ഞ്"
- കേരള പരിസ്ഥിതി ഉച്ചകോടിക്ക് തുടക്കമായി
- കൃത്രിമക്കാട്ടില് വിരിഞ്ഞ രാജവെമ്പാലകള്‍ നാല്പതായി
- മലനാട്ടില്‍ കാട്ടുചോലകള്‍ കണ്‍തുറന്നു
- വാഴാനിയില്‍ തൂക്കുപാലം
- പുതുക്കാട്ട് ആദ്യ ഹരിത വിദ്യാര്‍ഥി സേന ഒരുങ്ങി.
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)
No comments:
Post a Comment