.

.

Tuesday, August 9, 2011

സുന്ദരിയായി അതിരപ്പിള്ളി

ചാലക്കുടി: മഴ കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ജനത്തിരക്ക്. ജലസംഭരണികള്‍ നിറഞ്ഞു കൂടുതല്‍ വെള്ളം അതിരപ്പിള്ളിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം മനോഹരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലെ ചാര്‍പ്പ വെള്ളച്ചാട്ടവും കൂടുതല്‍ സുന്ദരമായിരിക്കുകയാണ്. വെള്ളം താഴെയെത്തി ശക്തമായി പതിക്കുമ്പോള്‍ ഉണ്ടാകുന്ന നേര്‍ത്ത ജലകണങ്ങള്‍ സഞ്ചാരികള്‍ക്കു നവ്യാനുഭവം. ചാര്‍പ്പക്കു പുറമേ തുമ്പൂര്‍മുഴിയും വാഴച്ചാലും ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്. വനസൗന്ദര്യവും ആര്‍ത്തലച്ചു വരുന്ന വെള്ളച്ചാട്ടവും കാണാന്‍ ഇവിടങ്ങളില്‍ തിരക്കേറി വരികയാണ്. ഏറെ കൗതുകം നിറഞ്ഞ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ എത്തുന്നവരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ് അധികൃതര്‍. പുഴയിലേക്കു കാണികള്‍ ഇറങ്ങാതിരിക്കാന്‍ കയറുകള്‍ കെട്ടി തിരിച്ചിട്ടുണ്ട്. എന്നിട്ടും ഇതു ലംഘിച്ചു പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കാന്‍ ടൂറിസം പൊലീസും വനപാലകരും വിഎസ്എസ് പ്രവര്‍ത്തകരും കഷ്ടപ്പെടുകയാണ്. അതിരപ്പിള്ളിക്കു പുറമെ വാഴച്ചാലിലും തുമ്പൂര്‍മുഴിയിലും വാഴച്ചാലിലും ഇതു തന്നെയാണു സ്ഥിതി. തിരക്കേറിയിട്ടും ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു പറയുന്നതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Metrovaartha Thrissur News 9.8.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക