.

.

Saturday, August 13, 2011

"ഈ കിളിമരച്ചോട്ടില്‍' നാടകം

കോഴിക്കോട്:മണ്ണിനോടും കാടിനോടും വെള്ളത്തിനോടും മനുഷ്യന്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ താക്കീതുമായി കുട്ടികളുടെ നാടകം. അന്താരാഷ്ട്ര വനവര്‍ഷത്തോടനുബന്ധിച്ചു കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം നടത്തിയ പരിപാടിയുടെ ഭാഗമായി ആഴ്ചവട്ടം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് “ഈ കിളിമരച്ചോട്ടില്‍’ എന്ന നാടകം അരങ്ങിലെത്തിച്ചത്.

അബദ്ധത്തില്‍ കാട്ടില്‍നിന്നു നാട്ടിലെത്തിയ കുട്ടിയാനയോടൊപ്പം കാടുകയറിയ ഗൗതമിലൂടെയാണു നാടകം വികസിക്കുന്നത്. കാട്ടിലെത്തിയ ഗൗതമിന് ആദ്യം പേടി തോന്നിയെങ്കിലും കാടും കാട്ടുജീവികളുമാണു പ്രാണവായുവും ജലവും തരുന്നതെന്നു തിരിച്ചറിയുന്നു. കാട്ടിലേക്കു വരുന്ന ദേശാടന പക്ഷികള്‍ വിവിധയിടങ്ങളില്‍ മനുഷ്യന്‍ വരുത്തിവച്ച വിനാശത്തെകുറിച്ചു പറയുന്നു. വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത കാണികള്‍ക്കു ബോധ്യപ്പെടുത്തികൊടുത്താണു നാടകം അവസാനിക്കുന്നത്.

സംകൂളിലെ അധ്യാപകനായ എം. അബൂബക്കര്‍ രചനയും പ്രശസ്ത സംവിധായകന്‍ മനോജ് നാരായണന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പി.മനോഹരനാണ് സംഗീതം. മുന്‍ വനംവകുപ്പു മന്ത്രി ബിനോയ് വിശ്വം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യവും വികസനവും’ എന്ന വിഷയത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ ക്ലാ സെടുത്തു.

13.8.2011 Metrovaartha Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക