.

.

Tuesday, August 9, 2011

ഇനി എല്ലാ വീട്ടിലും അടുക്കളത്തോട്ടം

കീടനാശിനി രഹിത പച്ചക്കറി കൃഷിരീതി വ്യാപിപ്പിക്കുന്നതിനുള്ള കൃഷിവകുപ്പ് പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.

എല്ലാ വീടുകളിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യംവെച്ച് കൃഷിഭവനുകള്‍ തോറും സൗജന്യമായി പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി.

പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, മാരക കീടനാശിനികള്‍ തളിക്കുന്ന പച്ചക്കറിയുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.

പടവലം, ചീര, വഴുതന, വെണ്ട, പയര്‍ തുടങ്ങിയ വിവിധയിനം പച്ചക്കറി വിത്തുകളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്കും റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പദ്ധതിവഴി പച്ചക്കറി വിത്തുകള്‍ ലഭ്യമാകും.

ഇതിനുള്ള അപേക്ഷ കൃഷിഭവനുകളില്‍ നിന്ന് വാങ്ങി പൂരിപ്പിച്ച് നല്‍കിയാല്‍ മതി. എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണിത്.

പച്ചക്കറി വിത്തുകള്‍ എല്ലാ കൃഷിഭവനുകളിലും വിതരണത്തിന് എത്തിയിട്ടുണ്ട്.

09 Aug 2011 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക