വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ കോഴിക്കൂട് തുറക്കാന്‍ രാവിലെ 9ന് എത്തിയപ്പോള്‍ കോഴിക്കൊപ്പം രണ്ടു മുട്ടകള്‍ ഉണ്ടായിരുന്നു. അമ്പരപ്പോടെ ജുനൈദ് നോക്കിനില്‍ക്കെ കോഴി തുടര്‍ച്ചയായി മൂന്ന് മുട്ടകള്‍കൂടി ഇട്ടു. സംഭവമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും കാഴ്ചക്കാരായി എത്തി. കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കോഴി ഒരു മുട്ടകൂടി ഇട്ടു.
പൗള്‍ട്രി ഫാം നടത്തുന്ന ജുനൈദിന്റെ ഈ നാടന്‍കോഴി 6 മാസംമുതല്‍ മുട്ടയിടാന്‍ തുടങ്ങിയതാണ്. ദിവസവും മുട്ടയിട്ടുകൊണ്ടിരുന്ന കോഴി ഒന്നിലധികം മുട്ടയിട്ടത് ആദ്യമായാണ്. പുറന്തോടിന് കട്ടിയില്ലാത്തതിനാല്‍ 6 മുട്ടകളില്‍ മൂന്നെണ്ണം പൊട്ടിപ്പോയി.
10.10.2011 Mathrubhumi Karshikam.
No comments:
Post a Comment