തിരുവനന്തപുരം: മുതുവരയന്‍, പെരുവയമ്പ്, വരയന്‍ ചീലന്‍, ആറ്റുകണഞ്ഞോന്‍, ഈറ്റില്ലക്കണ്ട, കാളകൊടിയന്‍, മുത്തുചുണ്ടന്‍, ആനമലകൊയ്മ.... നമ്മുടെ ജലാശയങ്ങളിലെ നാട്ടുമീനുകളുടെ പുതിയ വിളിപ്പേരുകളാണിവ. ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി, ഫിഷറീസ് വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് നാട്ടുമീനുകള്‍ക്ക് പുതിയ പേരിട്ടത്.
മത്സ്യഗവേഷകരും പരിസ്ഥിതി ചിത്രകാരന്മാരും മത്സ്യബന്ധനത്തൊഴിലാളികളും ഒത്തുചേര്‍ന്ന ശില്പശാലയിലാണ് പേരിടല്‍ നടന്നത്. സംസ്ഥാനത്തെ ജലാശയങ്ങളില്‍ കണ്ടുവരുന്ന 210 ഇനം മീനുകള്‍ക്കാണ് പേരിടല്‍ നടന്നത്. ഇതില്‍ 33 മീനുകള്‍ക്ക് വിളിപ്പേരായിട്ടില്ല.
29 ഇനം മീനുകളുടെ വര്‍ഗീകരണത്തില്‍ സംശയമുള്ളതിനാല്‍ ഉള്‍പ്പെടുത്തിയില്ല. പാവുകള്‍, പരല്‍ക്കൂരല്‍, പറവ, കൊയ്മ, കൂരി, മുശി, പൂളാന്‍ തുടങ്ങിയ ഇനത്തിലെ മീനുകളാണ് ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്.
നാട്ടിനങ്ങളില്‍ വിദേശിപ്പേരുകളായി ഡാനിയോ, കോമണ്‍ കാര്‍പ്പ് മോഡോന്‍, സില്‍വര്‍ കാര്‍പ്പ്, ലേബിയോ എന്നിവ വേറിട്ട് നില്‍ക്കുന്നു. ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍.വി. വര്‍മ, മെമ്പര്‍ സെക്രട്ടറി ഡോ. ലാലാ ദാസ്, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍, ഡോ. സി.പി. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പേരിടല്‍ നടന്നത്. ഇനി പേരിടാനുള്ള മീനുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Mathrubhumi Karshikam

No comments:
Post a Comment