ചിത്തിരപുരം: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലെ പള്ളിവാസല്‍ പ്രകൃതിഭംഗിയുടെ വിസ്മയക്കാഴ്ചയൊരുക്കുന്നു.
ജില്ലാ ആസ്ഥാനമായ പൈനാവിലെയും തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ട് വരെയുള്ള മലനിരകള്‍തന്നെ ഏറെ ചേതോഹരമാണ്.
ചെങ്കുളം, ഇടുക്കി, പൊന്മുടി അണക്കെട്ടുകള്‍ ഇവിടെനിന്ന് നോക്കിയാല്‍ കാണാം. ചിത്തിരപുരത്തിന്റെ മൊട്ടക്കുന്നിലും താഴ്‌വരകളിലുമുള്ള പൂമരങ്ങള്‍ പൂത്ത കാഴ്ച തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികള്‍ക്ക് ഹരംപകരുന്നതാണ്.
ഇവിടെ വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനോ ഇതുവഴി കടന്നുപോകുന്ന സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിന് വാഹനങ്ങള്‍ വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്നതിനോ യാതൊരു സൗകര്യവും ഇല്ല. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിന് വാച്ച് ടവറുകളും പാതയോരങ്ങളില്‍ പാര്‍ക്കിങ് സൗകര്യവും ഉണ്ടാക്കിയാല്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇങ്ങോട്ട് എത്തുമെന്നതില്‍ തര്‍ക്കമില്ല.
Posted on: 28 Oct 2011 idukki kottayam news..

No comments:
Post a Comment