യുനൈറ്റഡ് നേഷന്‍സ്: ഒക്ടോബര്‍ 31ന് ലോക ജനസംഖ്യ 700 കോടിയിലെത്താനിരിക്കെ, മുഴുവന്‍ ജനങ്ങളുടെയും ക്ഷേമമുറപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യ 700 കോടിയിലെത്തിക്കുന്ന കുഞ്ഞ് ഒക്ടോബര്‍ 31നു ജനിക്കുമെന്നാണ് കണക്കാക്കുന്നത്. 1804ലാണ് ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ 200 കോടിയായി. 1999ല്‍ 600 കോടിയായി. ഇന്നത്തെ നിലയ്ക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനസംഖ്യ ആയിരം കോടിയിലെത്തുമെന്ന് സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ 2011 എന്ന യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.
Posted on: 27 Oct 2011 Mathrubhumi World News
No comments:
Post a Comment