ലോകത്തെ മുന്‍നിര കംപ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോപ്രൊസസര്‍ നിര്‍മിച്ചു. തപാല്‍ സ്റ്റാംപിന്റെ മാത്രം വലിപ്പമുള്ള സൌരോര്‍ജ ബാറ്ററിയാണ് പ്രൊസസറിന് ഊര്‍ജം പകരുന്നത്. ഇന്റല്‍ ഡവലപര്‍ ഫോറം യോഗത്തില്‍ ഇന്റല്‍ മേധാവി പോള്‍ ഒടെലിനിയാണ് സൌരോര്‍ജ പ്രൊസസര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റിനില്‍ അനിമേഷന്‍ ഉള്‍പ്പെടെ വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളെല്ലാം സുഗമമായി പ്രവര്‍ത്തിക്കും. കണ്ടെത്തല്‍ വിശദീകരിക്കുമ്പോള്‍ രണ്ടു റീഡിങ് ലാപുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടായിരുന്നു പ്രൊസസര്‍ പ്രവര്‍ത്തിച്ചിരുന്നത്. തല്‍ക്കാലം പ്രൊസസര്‍ മാത്രമാണ് സൌരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിച്ചത്. മോണിറ്ററും സിപിയുവിലെ മറ്റ് സര്‍ക്യൂട്ടുകളുമെല്ലാം പരമ്പരാഗത രീതിയില്‍ പ്ലഗില്‍ നിന്നു വൈദ്യുതി സ്വീകരിക്കുകയായിരുന്നു.
പരീക്ഷണം വിജയിച്ചെങ്കിലും സോളാര്‍ പ്രൊസസറുകള്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിക്കാനൊന്നും ഇന്റല്‍ ഇപ്പോള്‍ ഒരുക്കമല്ല. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്താന്‍ ഇന്റല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മാത്രം പുതിയ പരീക്ഷണങ്ങളെ കണ്ടാല്‍മതിയെന്നാണ് കമ്പനിയുടെ വിശദീകരണം. കംപ്യൂട്ടര്‍ മുഴുവനായി സൌരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയുമേറെ ഗവേഷണങ്ങള്‍ വേണ്ടിവരും. ഇന്റല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ManoramaOnline Environment SaveEarth
No comments:
Post a Comment