ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ കാരിബാഗ് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്‌കൂള്‍വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസഭാംഗങ്ങള്‍, നഗരസഭാ ജീവനക്കാര്‍, അധ്യാപകര്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍, വ്യാപാരി വ്യവസായികള്‍, സാംസ്‌കരിക നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണിയായി.
പ്ലാസ്റ്റിക് വിരുദ്ധപ്രതിജ്ഞ നഗരസഭാ അധ്യക്ഷ എ.കെ. സതീരത്‌നം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്യായനി, വൈസ്‌ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. സുരേഷ്‌കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സുധീരന്‍, കെ.എം. അലി, ടി.എസ്. ബുഷറ, കെ.വി. സത്താര്‍, കെ.വി. ഷാനവാസ്, കോണ്‍ഗ്രസ് നേതാക്കളായ ഫിറോസ് പി. തൈപ്പറമ്പില്‍, കെ. നവാസ്, ബി.ജെ.പി. നേതാക്കളായ മുരളി, തേര്‍ളി നാരായണന്‍, സി.പി.എം. നേതാക്കളായ എ.എച്ച്. അക്ബര്‍, എന്‍.കെ. അക്ബര്‍, മര്‍ച്ചന്റ്‌സ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി തുടങ്ങിയവ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി. നവംബര്‍ ഒന്നിന് ചാവക്കാട് നഗരസഭയെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് വിമുക്ത നഗരസഭയായി പ്രഖ്യാപിക്കും.
Posted on: 21 Oct 2011 Mathrubhumi Thrissur News
Photo: chavakkadonline.com

No comments:
Post a Comment