എടക്കര: മുതുമല കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ആന സംരക്ഷണകേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ആനസവാരിയും വാഹനസവാരിയും പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് രണ്ടുമാസംമുമ്പ് ഇവ നിര്‍ത്തിവെച്ചിരുന്നു. ആനസംരക്ഷണകേന്ദ്രത്തിന് സമീപമുള്ള തെപ്പക്കാടില്‍നിന്നാണ് സവാരിയുടെ തുടക്കം. തമിഴ്‌നാട് സംസ്ഥാന വിനോദസഞ്ചാര വികസനവകുപ്പും വനംവകുപ്പും സംയുക്തമായാണ് സവാരി ഒരുക്കുന്നത്.
കാട്ടാനക്കൂട്ടം, മയിലുകള്‍, മാനുകള്‍, മറ്റു മൃഗങ്ങള്‍ എന്നിവയെ കാണത്തക്ക രീതിയിലാണ് വനത്തിലൂടെയുള്ള യാത്ര. വിദേശികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് മുതുമലയുടെ സൗന്ദര്യംതേടി ദിവസവും എത്തുന്നത്. കാടിനുള്ളിലെ മനംകവരുന്ന കാഴ്ചകള്‍ ഭയരഹിതമായി കാണാം എന്നതാണ് ഇവിടത്തെ പ്രത്യേകത.
10.10.2011 Mathrubhumi Malappuram News

No comments:
Post a Comment