താനൂര്‍: താനൂര്‍ കടപ്പുറത്തെ ഒരു വീട്ടിലെ കിണറ്റിലെ വെള്ളം കത്തുന്നത് കാണാന്‍ ജനത്തിരക്ക്. കോര്‍മന്‍കടപ്പുറത്ത് ഫക്കീര്‍ പള്ളിക്കുസമീപം ചോയീന്റെ പുരക്കല്‍ അബ്ബാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണിത്. 11 റിങ്ങുകള്‍ കൊണ്ടുണ്ടാക്കിയ കിണറില്‍ ഒരു റിങ് മാത്രമേ വെള്ളമുള്ളൂ.
ഒരാഴ്ചയിലേറെയായി വെള്ളത്തിന് രൂക്ഷമണ്ണെണ്ണഗന്ധം ഉണ്ട്. ആരെങ്കിലും മണ്ണെണ്ണ ഒഴിച്ചതാകാമെന്ന് കരുതി വെള്ളം വറ്റിച്ചു. പിന്നീടും മണ്ണെണ്ണമണവും നേരിയ കൊഴുപ്പും വെള്ളത്തിന് കണ്ടെത്തി. നാലുതവണ വറ്റിച്ചിട്ടും ഗന്ധവും നിറവ്യത്യാസവും മാറ്റമില്ലാത്തതിനെത്തുടര്‍ന്നാണ് വെള്ളം കത്തിച്ചുനോക്കിയത്.
കടലാസോ തുണിയോ വെള്ളത്തില്‍ മുക്കിയാല്‍ തീകത്തിച്ചാല്‍ നല്ലരീതിയില്‍ കത്തുന്നുണ്ട്. കടലില്‍നിന്നും 400 മീറ്റര്‍ അകലെയാണ് കിണര്‍. താനൂര്‍ സി.എച്ച്.സിയിലെ ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി ജലം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പ്രതിഭാസം കാണാന്‍ വിവിധ സ്ഥലങ്ങളില്‍നിന്നും ജനമെത്തുന്നുണ്ട്.
Posted on: 14 Oct 2011 Mathrubhumi Malappuram News
No comments:
Post a Comment