.

.

Saturday, October 1, 2011

വംശനാശ ഭീഷണി നേരിടുന്ന കവചവാലന്‍ പാമ്പ് നിലമ്പൂരില്‍

നിലമ്പൂര്‍: വംശനാശ ഭീഷണി നേരിടുന്ന കവചവാലന്‍ പാമ്പിനെ (ഷീല്‍ഡ് ടെയ്ല്‍ സ്നെയ്ക്ക്) നിലമ്പൂരില്‍ കണ്ടെത്തി. ദക്ഷിണേന്ത്യന്‍ മലനിരകളിലും ശ്രീലങ്കയിലും കാണുന്ന ഈ ഇനത്തെ പ്രദേശത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് നിലമ്പൂര്‍ ജിഎംവിഎച്ച്എസ്എസ് ജന്തുശാസ്ത്ര അധ്യാപകന്‍ സി. സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.

ജീവജാലങ്ങളുടെ വര്‍ഗീകരണം സംബന്ധിച്ച് സാക്കിര്‍ ഹുസൈന്‍ തയാറാക്കുന്ന പഠന സഹായിയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിനിടെയാണ് കവചവാലനെ സ്കൂള്‍ പരിസരത്തു നിന്നു കണ്ടെത്തിയത്. 40 സെന്റിമീറ്റര്‍ നീളവും നാലു സെന്റിമീറ്റര്‍ വണ്ണവുമുണ്ട്. മണ്ണിനടിയിലാണ് വാസം. മണ്ണിലേക്കു തുളച്ചിറങ്ങുന്നതിന് തല കൂര്‍ത്തതാണ്. മഞ്ഞ നിറമുള്ള വാല്‍, കവചംപോലെയാണ്. പ്രസവിക്കുന്ന ഇനമാണ്.

ManoramaOnline Malappuram News.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക