.

.

Sunday, October 2, 2011

പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി : പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഉപയോഗ നിരോധനം ഉടന്‍ തന്നെ നിലവില്‍ വരും. നിര്‍മാണ നിരോധനത്തിനു രണ്ടു മാസത്തെ സമയം അനുവദിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. നവംബര്‍ ഇരുപതോടെ നിയമം പ്രാബല്യത്തിലാകുമെന്നാണു റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. മാഗസിനുകള്‍, ക്ഷണക്കത്തുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍ എന്നിവ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കും നിരോധനം ബാധകമാണ്. എന്നാല്‍ പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കു പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കാം.

തലസ്ഥാനത്തു നാനൂറിലധികം പ്ലാസ്റ്റിക് കവര്‍ നിര്‍മാണ യൂനിറ്റുകളുണ്ട്. ഇതെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 800-1000 കോടി രൂപയാണ് ഇവയുടെ വാര്‍ഷിക വരുമാനം. 20,000 പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

2.10.2011 Metrovaartha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക