എരമംഗലം: സ്‌ക്രീനിലെ നിറക്കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് കൗതുകക്കാഴ്ചയാവുകയാണ് പാലപ്പെട്ടി താജ് ടാക്കീസ് കോമ്പൗണ്ടിലെ പപ്പായ.
തണ്ടില്‍ മാത്രം കായ്ക്കുന്ന പപ്പായ ഇവിടെ വ്യത്യസ്തമായാണ് നില്‍ക്കുന്നത്. ഒരു മീറ്റര്‍ വരുന്ന നീണ്ട വള്ളിയുടെ അറ്റത്ത് മാങ്ങയുടെ രൂപത്തിലാണ് പപ്പായ കായ്ച്ചുനില്‍ക്കുന്നത്. ഇത്തരത്തിലുള്ള അമ്പതോളം പപ്പായ മുളവന്ന് പാകമായി നില്‍ക്കുന്നുണ്ട്.സിനിമ കാണാനെത്തുന്നവര്‍ പപ്പായയുടെ വിശേഷങ്ങള്‍ ടാക്കീസ് ഉടമ തണ്ടാംകോളനി ഖാദറിനോട് കൗതുകപൂര്‍വമാണ് ചോദിച്ചറിയുന്നത്. പപ്പായ പാകമായാല്‍ ഞങ്ങള്‍ക്ക് വിത്ത് നല്‍കണമെന്ന് സിനിമയ്‌ക്കെത്തിയ പല വീട്ടമ്മമാരും പറഞ്ഞിട്ടുണ്ടെന്നും ഖാദര്‍ പറയുന്നു.
4.10.2011 Mathrubhumi malappuram News
No comments:
Post a Comment