ആറ്റിങ്ങല്‍: പറന്നെത്തിയ വെളുമ്പന്‍ കാക്ക പൂവണത്തുംമൂടിനു കൌതുകക്കാഴ്ചയായി. ഒരു രാത്രിനീണ്ട ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ വാസത്തിനൊടുവില്‍ സുന്ദരിക്കാക്ക തിരുവനന്തപുരം മൃഗശാലയിലേക്കു യാത്രയായി.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിനു സമീപം പൂവണത്തുംമൂട് ഓട്ടോ സ്റ്റാന്‍ഡിലാണു മറ്റു കാക്കകളുടെ കൊത്തേറ്റ് ഈ സുന്ദരി തളര്‍ന്നുവീണത്. വെളുത്ത പക്ഷിയെ ഡ്രൈവര്‍മാര്‍ മറ്റു കാക്കകളില്‍ നിന്നു രക്ഷിച്ചെടുത്തപ്പോഴാണ് ഇതുമൊരു കാക്കയാണെന്നു തിരിച്ചറിഞ്ഞത്.
പക്ഷേ കാക്കക്കറുപ്പിന്റെ നിറം ലവലേശമില്ല. തൂവെള്ള തൂവലുകള്‍; കൊക്കുകള്‍ പോലും വെള്ള. ആദ്യമൊക്കെ പിണങ്ങിയെങ്കിലും പിന്നീടു സൌഹൃദത്തിലായി. വെള്ളവും പഴവുമൊക്കെ അകത്താക്കുകയും ചെയ്തു.
വെളുത്ത കാക്കയെ ലഭിച്ച വിവരം മൃഗശാലാ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മ്യൂസിയം അധികൃതര്‍ സ്ഥലത്തെത്തി കാക്കയുമായി മടങ്ങി.
Manoramaonline Thiruvananthapuram news

No comments:
Post a Comment