തൃക്കരിപ്പൂര്‍ :കന്നിമാസത്തില്‍ പുഞ്ചകൃഷിക്കൊരുങ്ങുന്ന വടക്കന്‍ മലബാറിലെ വയലുകള്‍തേടി പതിവുതെറ്റാതെ ഇത്തവണയും താറാക്കൂട്ടങ്ങളെത്തി. കൊയ്ത്തുപാട്ടും നാട്ടിപ്പാട്ടും നിലച്ച പാടങ്ങളിലെ മാറ്റം വിശ്വസിക്കാനാവാതെ താറാവിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന തൊഴിലാളികള്‍ അദ്ഭുതപ്പെടുകയാണ്. കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരമായി താറാവുകളുമായി എത്തുന്നവരാണ് തിരുവല്ലക്കാരായ കെ.ജോസും കുഞ്ഞുമോനും.
കഴിഞ്ഞവര്‍ഷംപോലും കൃഷിചെയ്ത പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഒന്നാം വിളയുടെ വിളവെടുപ്പിനൊടുവിലാണ് താറുവുകള്‍ ഇവിടെയെത്തുക. വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തിലെ ഒഴിഞ്ഞ നെല്‍ക്കതിരുകളും ചെറുമത്സ്യങ്ങളും ജീവികളുമാണ് ഇവയുടെ ആഹാരം. പണ്ട് ഒരു സ്ഥലത്ത് താവളമടിച്ചാല്‍ ആഴ്ചകളോളം താറാവുകള്‍ക്ക് മേയാന്‍ വയലുകളുണ്ടാവും. ഇപ്പോള്‍ ഒരാഴ്ചകൊണ്ട് മറ്റു താവളം തേടേണ്ട അവസ്ഥയാണ് താറാവുകള്‍ക്ക്. അഞ്ഞൂറോളം താറുവുകളാണ് കഴിഞ്ഞദിവസം തങ്കയം ചെറുകാനം ഭാഗത്തെ വയലുകളിലെത്തിയത്.
Posted on: 17 Oct 2011 Mathrubhumi Kasarkod News
PHOTO: Paachu(http://www.kazhchaas.blogspot.com)
PHOTO: Paachu(http://www.kazhchaas.blogspot.com)
No comments:
Post a Comment