ബ്യൂണസ് അയേഴ്‌സ്: ലോകത്തിന് മുഴുവന്‍ ഉപദ്രവകാരികളായ പ്ലാസ്റ്റിക് കുപ്പികള്‍ വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ് ആല്‍ഫ്രെഡോ സാന്റാ ക്രൂസ്. പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികള്‍ മാത്രം ഉപയോഗിച്ച് വലിയൊരു വീട് നിര്‍മിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനക്കാരന്‍. വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും വെള്ളക്കുപ്പികളും ശേഖരിച്ചാണ് സാന്റാ ക്രൂസ് സ്വപ്നഭവനം പണിതത്. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടത്തിനു സമീപമാണ് സാന്റക്രൂസിന്റെ 'പ്ലാസ്റ്റിക് വീടെ'ന്നതിനാല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുന്ദരമായ വീട് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് സന്ദര്‍ശകരെ പഠിപ്പിച്ചും സാന്റാക്രൂസ് വരുമാനമുണ്ടാക്കുന്നു.
സാമ്പത്തികമാന്ദ്യം അര്‍ജന്റീനയെ ഉലച്ച 2001-ല്‍ ചവറ്റുകൂനയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് സാന്റാക്രൂസ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതിനിടെ തന്റെ ഇളയമകള്‍ക്കായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിവീട് നിര്‍മിച്ചു. കളിവീടിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ ഉറപ്പ് കണ്ട് കുടുംബത്തിനായി ഒറ്റമുറി പ്ലാസ്റ്റിക് കോട്ടേജും പണികഴിപ്പിച്ചു. ഇവ പ്രചോദനമായപ്പോഴാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വലിയൊരു വീടുണ്ടാക്കാമെന്ന മോഹം സാന്റാ ക്രൂസിനുണ്ടായതും അതു പ്രാവര്‍ത്തികമാക്കിയതും.
കിടക്ക, കസേരകള്‍, ഷെല്‍ഫുകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് വീട്ടിലെ മുഴുവന്‍ വസ്തുക്കളും നിര്‍മിച്ചത് കുടിവെള്ളം നിറച്ചെത്തുന്ന പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ്. രണ്ട് ലിറ്ററിന്റെ കുപ്പികള്‍ ഉപയോഗിച്ചാണ് വീടിന്റെ കതകുകള്‍ പണിതത്. ജൂസിന്റെയും മറ്റും ടെട്രാപാക് കാര്‍ട്ടണുകള്‍ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ചു. അലുമിനിയം പൂശിയ ഭാഗം മുകളിലേക്കാക്കി വെയിലിനെ പ്രതിരോധിച്ച് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും സാന്റാക്രൂസ് ശ്രദ്ധിച്ചു. മഴമൂലം ഇവ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനു മുകളില്‍ പ്ലാസ്റ്റിക് വിരിച്ചു. ഇത് മേല്‍ക്കൂരയെ 20 വര്‍ഷത്തിലെറെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.
Posted on: 31 Oct 2011 Mathrubhumi News.
മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി റോഡില്‍ കരിമ്പുലിയെ കണ്ടെത്തി. കഴിഞ്ഞദിവസം മുക്കാലിയില്‍നിന്ന് സൈരന്ധ്രിയിലേക്ക് പോകുകയായിരുന്ന വനപാലകസംഘമാണ് മുക്കാലി-സൈരന്ധ്രിറോഡില്‍ കരിമ്പുലിയെ കണ്ടത്. പാന്തേര ഓണ്‍ക എന്നാണിതിന്റെ ശാസ്ത്രീയനാമം.
മുഹമ്മ/ആലപ്പുഴ: വേമ്പനാട്ടുകായലിന്റെ ആലപ്പുഴമുതല്‍ കൊച്ചി വരെയുള്ള മേഖലകളില്‍ പോളശല്യം രൂക്ഷം. മത്സ്യവിനോദസഞ്ചാര-ഗതാഗത മേഖലകള്‍ ഇതിന്റെ കഷ്ടതയനുഭവിക്കുകയാണ്. കാലംതെറ്റിയെത്തുന്ന മഴ, ഒഴുക്കില്ലായ്മ, ഉപ്പുകയറാത്തത് ഇതെല്ലാമാണ് പ്രകൃത്യാലുള്ള പോളനശീകരണത്തിന് വിഘാതമായിട്ടുള്ളത്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും പോള നശീകരണത്തിനായി ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്.




സുല്‍ത്താന്‍ബത്തേരി: പച്ചക്കറി കൃഷിക്ക് കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ അനുയോജ്യ ജില്ലയായ വയനാട്ടില്‍ പച്ചക്കറി കൃഷിക്ക് സമയമായി. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ മുപ്പതിനായിരത്തോളം കര്‍ഷകര്‍ കൃഷിചെയ്തതായി വയനാട് ജില്ലാ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിങ് സൊസൈറ്റീ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. സൊസൈറ്റി തന്നെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കി. ഓരോ ദിവസവും കൂടുതല്‍ കുടുംബങ്ങളും കര്‍ഷകരും പച്ചക്കറി കൃഷിയിലേക്ക് തിരിച്ചുചെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമായി. 













പടിഞ്ഞാറത്തറ: ഭൗമസൂചികയില്‍ ഇടം നേടിയിട്ടും വയനാടന്‍ വയലുകളില്‍നിന്നും ഗന്ധകശാലകൃഷി അന്യമാവുന്നു. വയനാടിന്റെ കാര്‍ഷികപാരമ്പര്യത്തോടൊപ്പം പഴക്കമുള്ള തനതു കൃഷിയും നെല്‍വിത്തുകളുമാണ് ഇതോടെ നാമാവശേഷമാകുന്നത്. ചില ഗോത്ര തറവാട്ടുകാര്‍ പഴയ നെല്‍വിത്തുകള്‍ ഇപ്പോഴും കൃഷിചെയ്യുന്നതൊഴിച്ചാല്‍ സുഗന്ധനെല്ലിനങ്ങള്‍ മറഞ്ഞുപോയ വയനാടന്‍ വയലുകളാണ് അവശേഷിക്കുന്നത്. 





താനൂര്‍: താനൂര്‍ കടപ്പുറത്തെ ഒരു വീട്ടിലെ കിണറ്റിലെ വെള്ളം കത്തുന്നത് കാണാന്‍ ജനത്തിരക്ക്. കോര്‍മന്‍കടപ്പുറത്ത് ഫക്കീര്‍ പള്ളിക്കുസമീപം ചോയീന്റെ പുരക്കല്‍ അബ്ബാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണിത്. 11 റിങ്ങുകള്‍ കൊണ്ടുണ്ടാക്കിയ കിണറില്‍ ഒരു റിങ് മാത്രമേ വെള്ളമുള്ളൂ. 


