.

.

Monday, September 12, 2011

പാത്രമംഗലത്ത് മീന്‍മഴ

വടക്കാഞ്ചേരി: ഞായറാഴ്ച രാവിലെ പാത്രമംഗലത്ത് പെയ്ത മഴയോടൊപ്പം മീനുകള്‍ പെയ്തിറങ്ങി. കാളാട്ട്‌വളപ്പില്‍ ശങ്കരന്റെ വീട്ടുമുറ്റത്താണ് മീന്‍കുഞ്ഞുങ്ങള്‍ വന്നുപതിച്ചത്.


മീന്‍ മഴ പെയ്യാന്‍ കാരണമെന്ത് ?

സമീപ പത്രവാര്‍ത്തകളില്‍ മുകളില്‍കൊടുത്ത തലക്കെട്ട് ഒട്ടേറെ ജന ശ്രദ്ധയാകര്‍ഷിക്കാറുണ്ട് . ഇത്തരത്തില്‍ ലഭിക്കുന്ന മത്സ്യത്തിന് ചില സ്ഥലങ്ങളില്‍ ദിവ്യത്വവും കല്പിച്ചുകൊടുക്കാറുണ്ട് . എന്നാലും എന്താണ് ഇതിനു കാരണം .
ശാസ്ത്രീയ രീതിയില്‍ നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം .
വേനല്‍ക്കാലത്ത് ചില സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ചുഴലിക്കാറ്റിന്റെ പ്രത്യേകത എന്നു പറഞ്ഞാ‍ല്‍ അതിന്റെ
പുറം ഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദവും( High pressure ) ഉള്‍ഭാഗത്ത് താഴ്ന്ന മര്‍ദ്ദവും( Low pressure ) ആയിരിക്കും . ( നമ്മുടെ സമീപ പ്രദേശങ്ങളില്‍ ലഘുവായ ചുഴലിക്കാറ്റ് കാണാത്തവര്‍ ആരും ഉണ്ടാകാന്‍ ഇടയില്ലല്ലോ . മറ്റോരു സമാനമായ ഒരു പ്രതിഭാസമാണ് വെള്ളത്തില്‍ ഉണ്ടാകുന്ന ചുഴി . ഇവിടെ താഴ്‌ന്ന മര്‍ദ്ദ മേഖല - ചുഴിയുടെ ഉള്‍ഭാഗം - താഴേക്കുപോകുന്നതാണ് നാം കണ്ടീട്ടുള്ളത് അവിടെ ഒരു ചെറിയ ഇല ഇട്ടുകൊടുത്താല്‍ അത് അല്പം താഴേക്കു പോകുന്നതായും നമുക്ക് അനുഭവമുണ്ടല്ലോ ) അങ്ങനെയുള്ള സമയത്ത് ഈ താഴ്‌ന്ന മര്‍ദ്ദമേഖലയില്‍ ( നിര്‍വാതമേഖല - ഏകദേശം ശൂന്യ മേഖ്യല - ഇലക് ട്രിക്ക് മോട്ടോറിന്റെ തത്വം ഇവിടെ സ്മരണീയം !) പെടുന്ന ഖരവസ്തുക്കള്‍ ഉയര്‍ന്നു പോങ്ങുകയും പിന്നീട് മര്‍ദ്ദ മേഖലകള്‍ തുല്യമാകുമ്പോള്‍ ഖരവസ്തുക്കള്‍ താഴേക്കുപതിക്കുകയും ചെയുന്നു.

ഈ ചുഴലിക്കാറ്റ് ജലാശയത്തിന്റെ മുകളീലാണ് രൂപം കൊള്ളുന്നതെങ്കില്‍ ആ ഭാഗത്തുള്ള മത്സ്യം ഉള്‍പ്പെടേയുള്ള ജല ജീവികളും മറ്റു വസ്തുക്കളും ഉയര്‍ന്നു പൊങ്ങുന്നു. അങ്ങനെ ചുഴലിക്കാറ്റിന്റെ ഗതി അവസാനിക്കുന്നിടത്ത് ഈ വസ്തുക്കള്‍ പതിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ചെറുമത്സ്യങ്ങളാണ് ഇത്തരത്തില്‍ പതിക്കാറ് . മഴയില്‍ പതിക്കുന്ന മത്സ്യങ്ങളുടെ ഇനം ( Species ) മനസ്സിലാക്കി ഈ മര്‍ദ്ദമേഖല എവിടെയാണ് രൂപം കൊണ്ടത് എന്ന് ഒരു പരിധിവരെ മനസ്സിലാക്കാം.

ശാസ്ത്രീയ വിശദീകരണത്തിനു കടപ്പാട്: GEOGRAPHY ഫോര്‍ സ്റ്റുഡന്‍സ് & ടീ ച്ചേഴ്‌സ്
വാര്‍ത്ത: മാതൃഭൂമി തൃശ്ശൂര്‍ 12.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക