തണുപ്പുകാലം ആരംഭിക്കുന്നതോടെ കൃഷി ചെയ്യാവുന്ന വിളയാണ് കാബേജ്. സപ്തംബര്‍-ഒക്‌ടോബര്‍ മാസമാണ് കാബേജ് കൃഷിക്ക് നല്ല നടീല്‍ സമയം. ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ്, പുസ ഡ്രംഹെഡ്, െ്രെപഡ് ഓഫ് ഇന്ത്യ എന്നിവയാണ് കേരളത്തിനു പറ്റിയ ഇനങ്ങള്‍. ഇവയ്ക്ക് പുറമെ പുസ മുക്ത (ബാക്ടീരിയല്‍ വാട്ടത്തിനു പ്രതിരോധ ശേഷിയുള്ള ഇനം) ഹരി റാണിശോല്‍ (ഹൈബ്രിഡ്), പുസ സംബന്ധ് (തീവ്രസാന്ദ്രത നടീലിനുള്ള ഇനം.),സെപ്തംബര്‍,പുസ സിന്തറ്റിക്ക്, നാഥ്‌ലക്ഷമി 401 എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നുണ്ട്.
ഒരുസെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കാന്‍ 2-3 ഗ്രാം വിത്ത് മതി. വിത്ത് പാകി തൈകള്‍ മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. ഇവ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ചെടിയായതിനാല്‍ ഇര്‍പ്പം നിലനിര്‍ത്തുകയും നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും വേണം. വിത്ത് മുളച്ച് നാലാഴ്ച കഴിഞ്ഞാല്‍ പറിച്ച് നടാവുന്നതാണ്. കിളച്ച് നിരപ്പാക്കി അടിവളം നല്‍കി തയ്യാറാക്കിയ മണ്ണില്‍ അല്പം ഉയരത്തില്‍ വാരമെടുത്ത് വേണം തൈകള്‍ നടാന്‍. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകള്‍ നടാവുന്നതുമാണ്. ചെടികളും വരികളും തമ്മില്‍ 45 സെ.മീ. അകലം വേണം.തൈകള്‍ നടുന്നതിന് മുന്‍പ് മണ്ണില്‍ അടിവളമായി 4.30 കി.ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 1.90 കി.ഗ്രാം എല്ലുപൊടി, 2.0 കി.ഗ്രാം ചാരം എന്നിവ നല്‍കാം. തൈകള്‍ നട്ട് ഒരുമാസത്തിനുശേഷം 4.30 കി.ഗ്രാം കപ്പലണ്ടി പിണ്ണാക്കും 2.0 കി.ഗ്രാം ചാരവും കൊടുക്കാം. 120 ദിവസമാകുമ്പോള്‍ വിളവെടുക്കാറാവും.
കാബേജ് ചിത്രശലഭം, ആഫീഡ്, ഡയെണ്ട് ബ്ലാക്ക് മോത്ത്:, പുകയില പുഴു എന്നീ കീടങ്ങളള്‍ കാബേജിനെ ആക്രമിക്കാറുണ്ട്. 5% വീര്യമുള്ള വേപ്പെണ്ണ തളിച്ചാല്‍ ഈ കീടങ്ങളെ ഒരു പരിധി വരെ തടയാം.
കരിന്തണ്ട്, ക്ലബ്‌റോട്ട്, ബ്ലാക്ക്‌റോട്ട്: എന്നീ രോഗങ്ങളും കാബേജിനുണ്ടാകാം. രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിച്ചു കളയുകയും നീര്‍വാര്‍ച്ച സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണം. വിത്ത് 50 ീഇ ചൂടുള്ള വെള്ളത്തില്‍ 2530 മിനിട്ട് വരെ മുക്കി വച്ചതിനുശേഷം നടുന്നത് രോഗം തടയാന്‍ ഉപകരിക്കും.
ക്രൂസിഫെറേ (Crucefereae) സസ്യകുടുംബത്തില്‍ പെട്ടതാണ് കാബേജ്. ഇംഗ്ലീഷില്‍ കാബേജ് (cabbage) എന്നും സംസ്‌കൃതത്തില്‍ കേബുകം എന്നും പറയുന്ന ഇതിന് മുട്ടക്കോസ് എന്നും പേരുണ്ട്. ഇതില്‍ വിറ്റാമിന്‍ എയും സിയും കൂടുതലടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യമുണ്ടാകുന്നതിനും ഇത് ഉപകരിക്കും. കഫം, പിത്തം, രക്തദോഷം, ജ്വരം, കുഷ്ഠം, വായുമുട്ടല്‍, ചുമ, അരുചി, പ്രമേഹം, ചര്‍മ്മരോഗം എന്നിവയെ ശമിപ്പിക്കുന്നതാണ്. വാതരോഗികള്‍ക്ക് ഹിതമല്ല. കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരിനീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്‍ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്‌ട്രോളും െ്രെടഗ്ലിസറൈയിഡ്‌സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്. അഞ്ചൈന പെക്ടോറിസ് എന്ന രോഗമുള്ളവരിലും ഈ ഔഷധം ഫലപ്രദമാണ്. സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍ വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് പലരോഗികളിലും ഫലപ്രദമായി കാണാം.
Mathrubhumi Karshikam

No comments:
Post a Comment