കോഴിക്കോട്: സസ്യലോകത്തെ അത്ഭുതങ്ങളും സസ്യപരിണാമവും വിദ്യാര്‍ഥികള്‍ക്ക് അടുത്തറിയാന്‍ തിരുവനന്തപുരം പാലോട്ടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടിബിജിആര്‍ഐ) അവസരമൊരുക്കുന്നു. സപ്തംബര്‍ 26 മുതല്‍ 30 വരെയാണ് സസ്യലോകത്തെ സംബന്ധിച്ച വിദ്യാഭ്യാസ പരിപാടി നടത്തുന്നത്.
ദിവസം 60 വിദ്യാര്‍ഥികള്‍ക്കും അഞ്ച് അധ്യാപകര്‍ക്കുമാണ് പ്രവേശനം. അഞ്ചു മണിക്കൂര്‍ നീളുന്ന പ്രോഗ്രാമാണ് ഓരോ ദിവസവും നടത്തുക. പ്രവേശനം സൗജന്യം. ഭക്ഷണം, പഠനവസ്തുക്കള്‍ മുതലായവയും സൗജന്യമായിരിക്കും.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടിബിജിആര്‍ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.tbgri.inഅല്ലെങ്കില്‍ plathagopalakrishnan@gmail.com എന്ന ഈമെയില്‍ വിലാസത്തിലോ, 0472-2869226, 2869646, 09447039588 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഫാക്‌സ്: 0472-2869646.
04 Sep 2011 Mathrubhumi News
No comments:
Post a Comment