മൂവാറ്റുപുഴ: അപൂര്‍വമായി കാണുന്ന ചിത്ര വവ്വാലിനെ ആരക്കുഴ ഗ്രാമത്തില്‍ കണ്ടെത്തി. 'പഴുക്ക വവ്വാല്‍' എന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കുന്ന പെയിന്റസ് ബാറ്റ് (വെസ്പര്‍ ബാറ്റ്) വവ്വാലിനെ ആരക്കുഴ മഠത്തില്‍ എം.ആര്‍. രാജുവാണ് തന്റെ പുരയിടത്തില്‍ കണ്ടെത്തിയത്.
'കരിവതുല പിക്ട' എന്നാണ് ശാസ്ത്രനാമം. ഷഡ്പദ ഭോജിയായ ഈ വവ്വാലിന്റെ ചിറകുകള്‍ക്ക് കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന നിറമാണ്. പരമാവധി 4.5 സെന്റിമീറ്റര്‍ ശരീരവലിപ്പമുള്ള ഇവയുടെ ചിറകുകള്‍ വിടര്‍ത്തിയാല്‍ 8 സെന്റിമീറ്റര്‍ വരെ വരും.
വാഴത്തോട്ടങ്ങളിലും കമുക് തോട്ടങ്ങളിലും ആണ് ഇവയെ കാണാറുള്ളത്. ഈ വവ്വാല്‍ ഇപ്പോള്‍ വിരളമാണെന്ന് മൂവാറ്റുപുഴ നിര്‍മല കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു. വവ്വാലിനെ രാജു നിര്‍മല കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.
25.9.2011, Mathrubhumi news

No comments:
Post a Comment