ജൈവ വൈവിധ്യ കലവറയാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കാനായിപാറപ്പരപ്പ്. രണ്ടു വര്‍ഷം മുന്‍പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ 450 സപുഷ്പികളായ ചെടികള്‍, 130 തരം പക്ഷികള്‍, 172 തരം പൂമ്പാറ്റ, 30 പാറത്തവള എന്നിവയെ കണ്ടെത്തിയിരുന്നു. കണ്ണാന്തളി പൂക്കള്‍ മാത്രം മൂന്ന് ഏക്കറില്‍ പൂത്തുനില്‍ക്കുന്നുണ്ട്. ഒാണം അടുത്തതോടെ കാക്കപ്പൂവിന്റെ മേലങ്കിയണിഞ്ഞ നിലയിലാണ്. അതിന് കൂടുതല്‍ ഭംഗിയേകി ചൂത് പുല്ലും പൂത്തുനില്‍ക്കുന്നു. ഏഴുതരം ചൂതുണ്ടിവിടെ. ഹൈന്ദവ ഭവനങ്ങളില്‍ പൂജാമുറികള്‍ വൃത്തിയാക്കാനുള്ള ചൂല് (മാച്ചി) നിര്‍മിക്കുന്നത് ഇൌ പുല്ലുകൊണ്ടാണ്.
അപൂര്‍വമായ ധാരാളം ശലഭങ്ങളുടെയും താവളം തന്നെയാണീ സ്ഥലം. ഗരുഡശലഭം, വാഴ്വാലന്‍, വെള്ളിലത്തോഴി, ചുട്ടിമയൂരി, ചുണ്ടന്‍ ശലഭം എന്നിവയെ കാണണമെങ്കില്‍ ഇൌ പാറപ്രദേശത്ത് കുറച്ചു സമയം മാത്രം ചെലവിട്ടാല്‍ മതി. 172 തരം ശലഭങ്ങളെയാണ് രണ്ടുവര്‍ഷത്തിനകം ഇവിടെ കണ്ടെത്തിയത്.
മൂന്ന് ഇതളുള്ള പാറനീലിപ്പൂവ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ചെറുപ്രാണികളെ ഭക്ഷിക്കുന്ന ഡ്രോസിറയുടെ വലിയ കൂട്ടംതന്നെയുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇവ ചെറുപ്രാണികളെ അകത്താക്കുന്നതു കാണാം. വടക്കന്‍ കേരളത്തില്‍ മാത്രം കാണുന്ന പാറപ്പൂ, പാറമുള്ള് എന്നിവ യഥേഷ്ടം വളരുന്നത് ഇൌ പാറപ്രദേശത്താണ്. വളരെ ഒൌഷധഗുണമുള്ള രണ്ടു ചെടികളാണിത്.
വാനമ്പാടിയെ കാണാത്തവര്‍ക്ക് അതിനുള്ള ഭാഗ്യം ലഭിക്കും ഇവിടെയെത്തിയാല്‍. പാറയിലൂടെ നടക്കുമ്പോള്‍ തൊട്ടരികില്‍ നിന്നായി വാനമ്പാടി പാറിപ്പോകുമ്പോഴേ കവികള്‍ വര്‍ണിച്ച ഇൌ പക്ഷിയെ നാം ശ്രദ്ധിക്കൂ. രണ്ടുതരം വാനമ്പാടിയെ കാനായിയില്‍ കണ്ടെത്തിയിട്ടുണ്ട്- കൊമ്പനും ചെമ്പനും. കൂട്ടം കൂടി പാടുന്ന പക്ഷികളെ കണ്ടാല്‍ ഉറപ്പിക്കാം, അത് കൂട്ടുപാടിപക്ഷികളാണെന്ന്. 200 എണ്ണമെല്ലാം ഒന്നിച്ചിരുന്നാണ് പാടുക. രാചുക്ക്, പനങ്കാക്ക, വരമ്പന്‍, മഞ്ഞക്കണ്ണന്‍ തിത്തിരി എന്നിവയുടെയെല്ലാം ഇഷ്ടകേന്ദ്രമാണീ കരിംവര്‍ണമണിഞ്ഞ പ്രദേശം. പാറപ്രേദശത്തെ പുല്ലുകളിലെ അരികള്‍ ധാരാളം കിട്ടുന്നതിനാലാണ് ഇവയെല്ലാം വിട്ടുപോകാത്തത്. പക്ഷേ ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള ഖനനം തുടര്‍ന്നാല്‍ ഇൌ പാവങ്ങള്‍ പട്ടിണികിടന്നു ചാവുകയോ വേറെ സ്ഥലം തേടിപ്പോകുകയോ വേണ്ടിവരും. വംശനാശം നേരിടുന്ന കടല്‍പ്പരുന്തുകള്‍ ഇടത്താവളം കണ്ടെത്തുന്നത് ഇവിടെയാണ്. ഇൌ ആശ്വാസം കൂടി ഇല്ലാതായാല്‍ അവയുടെയും അന്ത്യം അടുത്തു തന്നെ എന്നുറപ്പിക്കാം. അപൂര്‍വമായ ധാരാളം ശലഭങ്ങളുടെയും താവളം തന്നെയാണീ സ്ഥലം. ഗരുഡശലഭം, വാഴ്വാലന്‍, വെള്ളിലത്തോഴി, ചുട്ടിമയൂരി, ചുണ്ടന്‍ ശലഭം എന്നിവയെ കാണണമെങ്കില്‍ ഇൌ പാറപ്രദേശത്ത് കുറച്ചു സമയം മാത്രം ചെലവിട്ടാല്‍ മതി. 172 തരം ശലഭങ്ങളെയാണ് രണ്ടുവര്‍ഷത്തിനകം ഇവിടെ കണ്ടെത്തിയത്.
മാടായിപ്പാറയില്‍ മാത്രം കണ്ടെത്തിയിരുന്ന നെയ്താമ്പല്‍ കാനായിപ്പാറയിലെ കുളത്തില്‍ ധാരാളമുണ്ട്. മാടായിയില്‍ കണ്ടെത്തിയവ പലരും വേരോടെ പിഴുതുകൊണ്ടുപോയി. വീട്ടുവളപ്പിലെ കുളത്തില്‍ വളര്‍ത്താന്‍ വേണ്ടിയാണ് നെയ്താമ്പല്‍ പിഴുതെടുക്കപ്പെട്ടത്. എന്നാല്‍ അവ അവിടെ വളരില്ലെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല.
എല്ലാകാലത്തും ശുദ്ധജലം നിറഞ്ഞ എട്ടുപാറക്കുളങ്ങളാണുള്ളത്. പന്ത്രണ്ട് നീര്‍ച്ചാല്‍ ഇവിടെ മൊത്തം ഒഴുകുന്നുണ്ട്. രണ്ടു വലിയ നീര്‍ച്ചാലുകള്‍ എത്തിച്ചേരുന്നത് വെള്ളൂര്‍പുഴയിലും പെരുമ്പപ്പുഴയിലും. ആലക്കാട് കാനത്തിലെ നീര്‍ച്ചാലാണ് വെള്ളൂര്‍പ്പുഴയെ ശുദ്ധമാക്കുന്നത്. കാനായിക്കാനത്തിലേത് പെരുമ്പയിലുമെത്തും.
ടി. അജീഷ്
manoramaonline environment travel
No comments:
Post a Comment