കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന ജാതിക്ക ഇപ്പോള്‍ കാസര്‍കോട് ജില്ലയിലും ചുവടുറപ്പിക്കുന്നു. നല്ല വരുമാനമുള്ള കൃഷിയായതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ പരീക്ഷണാര്‍ഥം ജാതിക്കയിലേക്ക് വരുന്നുണ്ട്. ഇതിന്റെ ചെടി നട്ടാല്‍ അഞ്ച് വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. വിലയ മരമായാല്‍ ഒരു സീസണില്‍ ഒരുമരത്തില്‍നിന്നുതന്നെ വന്‍ തുക വരുമാനം ലഭിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ സമ്മതിക്കുന്നു.
ഇപ്പോള്‍ കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍നിന്നാണ് തൈകള്‍ കൊണ്ടുവരുന്നത്. തൈവില കേട്ടാന്‍ കൈപൊള്ളുമെന്നുമാത്രം. ഒരെണ്ണത്തിന് 400 രൂപ. അത് എത്തിക്കുന്ന ചെലവ് വേറെ. വലിയ കുഴിയെടുത്ത് വളവും ചേര്‍ത്ത് വേണം നടാന്‍. ഈര്‍പ്പമുള്ള മണ്ണിലേ ഉഷാറാകൂ. അതിനാല്‍ കവുങ്ങിന്‍-തെങ്ങിന്‍ തോപ്പുകളിലാണ് നടുന്നത്. ചെറിയ തൈകള്‍ കൊണ്ടവരുന്നവര്‍ ഒന്നുരണ്ട് വര്‍ഷം കൊട്ടകളിലാക്കി നനച്ച് വളര്‍ത്തിയശേഷമാണ് നടാറ്. കവുങ്ങിന്റെയും മറ്റും ഓല വീണാല്‍ ചെടി നശിക്കുമെന്നതിനാലാണ് കുറച്ച് വലുതായശേഷം നടുന്നത്.
ജില്ലയില്‍ ചെങ്കള ഗ്രാമപ്പഞ്ചായത്തില്‍ ജാതിക്ക നന്നായി കൃഷിചെയ്ത് വരുമാനമുണ്ടാക്കുന്നവരുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണില്‍ മരമായി വളര്‍ന്നാല്‍ നിറയെ കായ്ച്ചുതുടങ്ങും. റബ്ബറൊഴികെ മറ്റു കൃഷികള്‍ ലാഭകരമല്ലാത്തതിനാലാണ് പലരും ജാതിക്കയിലേക്ക് മാറുന്നത്. ഇടവിളയായും നടാമെന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. ധാരാളം തോട്ടങ്ങളുള്ള ജില്ലയില്‍ ഇതിന് നല്ല സാധ്യതയുണ്ടെന്ന് കാര്‍ഷിക ശാസ്ത്രജ്ഞരും പറയുന്നു. തെക്കന്‍ ജില്ലകളില്‍ ബഡ്‌ചെയ്ത തൈകള്‍ നഴ്‌സറികളിലൂടെ ധാരാളം വിറ്റുവരുന്നുണ്ട്. ഇവിടെയും നല്ല തൈകള്‍ ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
28.9.2011 Mathrubhumi kasargod News
No comments:
Post a Comment