ഇന്ത്യയുള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരിനം തുമ്പികളാണ് കോമണ്‍ പിക്ചര്‍ വിങ്. കേരളത്തില്‍ ഓണക്കാലത്ത് ധാരാളമായി കാണാന്‍ സാധിക്കുന്നതിനാല്‍ ഓണത്തുമ്പി എന്ന പേരിലാണിവ അറിയപ്പെടുന്നത്.
ഇവയിലെ ആണ്‍ തുമ്പിയുടെയും പെണ്‍തുമ്പിയുടെയും മുന്‍ ചിറകുകള്‍ കണ്ണാടി പോലെയാണിരിക്കുക. എന്നാല്‍ ഇവയുടെ ചിറകുകളിലെ അടയാളങ്ങളില്‍ നിരവധി വ്യത്യാസങ്ങളുണ്ടാകും. പെണ്‍ തുമ്പിയുടെ മുന്‍ ചിറകിന്‍റ നടുവിലായി കടും തവിട്ടു നിറത്തിലുള്ള പാടും അതിനെ അതിരിട്ടുകൊണ്ട് മഞ്ഞനിറവുമുണ്ട്. ഇവയുടെ പിന്‍ചിറകുകളിലെ തവിട്ടു നിറത്തിലുള്ള പാടാകട്ടെ ചിറകാകെ പടര്‍ന്ന തരത്തിലാണുള്ളത്. ഇതിനുള്ളിലായി ഒരു മഞ്ഞ വരയും ഇവയ്ക്കുണ്ട്.
ആണ്‍ തുമ്പിയുടെ ചിറകുകളിലും കടും തവിട്ടു നിറത്തിലുള്ള അടയാളങ്ങളുണ്ടാകുമെങ്കിലും പെണ്‍തുമ്പിയുടെയത്രയും വലിപ്പം ഇതിനുണ്ടാകില്ല. ഇവയുടെ മുന്‍ ചിറകില്‍ നേരിയ തോതില്‍ സ്വര്‍ണ നിറവുമുണ്ട്.
ചിറകുകളുടെ അരികിലുള്ള മഞ്ഞപ്പൊട്ടുകള്‍ രണ്ട് കൂട്ടര്‍ക്കുമുണ്ടെങ്കിലും ഇതിലും വ്യത്യാസങ്ങളുണ്ടാകും.
അധികം പറന്നു നടക്കാന്‍ ഇഷ്ടമല്ലാത്ത ഈ തുമ്പികള്‍ കൂടുതല്‍ സമയങ്ങളിലും ഇലകളിലും മറ്റുമായി വിശ്രമത്തിലായിരിക്കും. ജലസാമീപ്യമുള്ള പ്രദേശങ്ങളുടെ സമീപം വിശ്രമിക്കാനാണ് ഇവയ്ക്ക് കൂടുതലിഷ്ടം.
ഓണത്തുമ്പിയുടെ പ്രജനന ഭൂമികളായിരുന്ന നെല്‍പ്പാടങ്ങളും തോടുവക്കുമൊക്കെ അന്യമായിക്കൊണ്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവയുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവയെ കേരളത്തില്‍ കൂടുതല്‍ കാണാന്‍ കഴിയുക.
ലിബല്ലുലിഡെ (Libellulide) എന്ന കുടുംബത്തിലുള്‍പ്പെടുത്തി വര്‍ഗീകരിച്ചിരിക്കുന്ന ഇവയുടെ ശാസ്ത്രീയ നാമം 'റയോത്തമിസ് വെറൈഗേറ്റ (Rhyothemis Variegata)എന്നാണ്.
ഷിജു ആര്‍. നങ്ങ്യാര്‍കുളങ്ങര
manoramaonline, Environment, Life
Valare kowthukakaramaya arivu.Ellavidha asamsakalum...Valare kowthukakaramaya arivu.Ellavidha asamsakalum...
ReplyDeleteithupole ningalkkariyaavunna kawthukakaramaaya arivukallundenkil ariyikkuka. thanalmaram@hotmail.com
ReplyDelete