.

.

Thursday, September 8, 2011

ഇരപിടിയന്‍ കാക്കപ്പൂ

ഓണം വന്നതോടെ നാട്ടു വരമ്പു കളിലെല്ലാം കാക്കപൂക്കള്‍ വിരിഞ്ഞു. ഇരപിടിയന്‍ ചെടിയാണ് കാക്കപ്പൂവെന്ന് എത്രപേര്‍ക്കെറിയാം? തൊട്ടടുത്തുകൂടെ പോകുന്ന ചെറു ജീവികളെ ഇവ വിഴുങ്ങുമെന്നു പറയുമ്പോള്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ മടിക്കും.

ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയാണ് കാക്കപൂക്കള്‍ കാണുന്നത്. നന്നായി വെള്ളമുള്ള സ്ഥലത്താണ് കാക്കപ്പൂവ് വിരിയുക. ഉറവയുള്ള പാറപ്രദേശത്തും വയലുകളിലും ഇവയെ കാണാം. വയലുകളില്‍ സാമാന്യം വലിയ പൂക്കളാകും ഉണ്ടാകുക. നെല്‍വയലില്‍ ഉണ്ടാകുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും ഇതിനെ വിളിക്കും.

ബ്ലാഡര്‍ വര്‍ട്ട് എന്നാണ് ഇംഗ്ലിഷ് പേര്. ചെടിയുടെ വേരില്‍ ചെറിയ അറകളുണ്ടാകും. ഇൌ അറകള്‍ക്കടുത്തെത്തുന്ന സൂക്ഷ്മജീവികളെ പെട്ടന്നു വിഴുങ്ങും. വേരിലൂടെ മണ്ണില്‍ നിന്നു പോഷകങ്ങളും വലിച്ചെടുക്കും.

ഓണപൂക്കളത്തിന് ഏറ്റവും സൌന്ദര്യം നല്‍കുന്ന പൂക്കളാണ് കാക്കപ്പൂവ്. പക്ഷേ ആളൊരു ഇരപിടിയനാണെന്ന് അധികമാര്‍ക്കുമറിയില്ലെന്നു മാത്രം.

ടി. അജീഷ് (Manoramaonline,Environment,Life)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക