കോട്ടയം: നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഇവയുടെ പെരുപ്പംമൂലം ജനങ്ങള്‍ ആശങ്കയിലാണ്. വീടുകള്‍ക്കുള്ളിലെ നനവുള്ളയിടങ്ങളിലും ചെടികളുടെ ഇലകള്‍ക്കടിയിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. രാത്രി കാലങ്ങളിലും അതിരാവിലെയുമാണ് ഒച്ചുകള്‍ കൂട്ടമായി വരുന്നത്. വഴുവഴുപ്പുള്ളതും അറപ്പുളവാക്കുന്നതുമായ പ്രതലമാണ് ഒച്ചുകള്‍ക്കുള്ളത്. ഇവ രോഗകാരികളല്ലെങ്കിലും ആളുകള്‍ മാനസിക ബുദ്ധിമുട്ടിലാണ്. നാഗമ്പടം, കുമാരനല്ലൂര്‍ എന്നിവിടങ്ങളിലും, മീനച്ചലാറിന്റെ തീരങ്ങളിലും, വെള്ളക്കെട്ടുകളുള്ള പ്രദേശങ്ങളിലുമാണ് പെരുകുന്നത്.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ (മഴയുടെ തോതിലുണ്ടായ വര്‍ധന), ജൈവമാലിന്യങ്ങള്‍ (ഇലകള്‍, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, കടലാസ്), വൃത്തിഹീനമായ ചുറ്റുപാടുകള്‍ എന്നിവയാണ് ഒച്ചുകള്‍ പെരുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഴക്കാലമായതോടെ ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പശിമയുള്ളതിനാല്‍ കടലാസ് ഇവയുടെ പ്രധാന ഭക്ഷണമാണ്. ഇലകള്‍, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, പഴവര്‍ഗങ്ങള്‍, ആല്‍ഗകള്‍ എന്നിവയും ഒച്ചുകളുടെ ഭക്ഷണമാണ്.
കോഴി, താറാവ്, തവള, പാമ്പ്, പക്ഷികള്‍ എന്നിവയുടെ ഭക്ഷണമാണ് ഒച്ച്. എന്നാല്‍ ഇവയുടെ എണ്ണത്തിലുണ്ടായ കുറവ്, മാലിന്യസംസ്‌കരണത്തിനുണ്ടാകുന്ന കാലതാമസം എന്നിവ ഒച്ചുകളുടെ വര്‍ധനയ്ക്ക് കാരണമാണ്. സൗന്ദര്യവത്കരണത്തിന് വേണ്ടി മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നുണ്ടെങ്കിലും അവ പക്ഷികളെ ആകര്‍ഷിക്കാന്‍ അപര്യാപ്തമാണെന്നും പരിസര ശുചിത്വമാണ് ഒച്ചുകളെ അകറ്റാന്‍ ശരിയായ മാര്‍ഗമെന്നും കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസ്സിയേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ കെ.ജി. പത്മകുമാര്‍ പറഞ്ഞു.ഉപ്പ്, ബ്ലീച്ചിങ് പൗഡര്‍ എന്നിവ ഒച്ചുകളെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. വിനാഗിരിയും വെള്ളവും തുല്യ അളവില്‍ യോജിപ്പിച്ച മിശ്രിതം, കാല്‍ കപ്പ് സോപ്പ് വെള്ളത്തില്‍ ആറ് സ്പൂണ്‍ അരച്ച വെളുത്തുള്ളി ചേര്‍ത്ത മിശ്രിതം ഇവയൊക്കെയും ഒച്ചുകളെ തുരത്താന്‍ ഉപയോഗിക്കാം.
13.9.2011 Mathrubhui Kottayam News

No comments:
Post a Comment