തൃക്കരിപ്പൂര്‍: അപൂര്‍വമായി മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഭീമന്‍ മണ്ണിരയെ തൃക്കരിപ്പൂരില്‍ കണ്ടെത്തി. നീലംബം പള്ളത്തില്‍ റോഡ് പരിസരത്ത് എന്‍.പി.ഫര്‍സീന്റെ വീട്ടുവളപ്പിലാണ് അസാധാരണ വലുപ്പത്തിലുള്ള മണ്ണിരയെ കണ്ടെത്തിയത്. അര മീറ്ററോളം നീളമുള്ള വിരക്ക് രണ്ട് സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുണ്ട്. വെളുത്ത നിറമാണ്.
ഇരുണ്ട ഇടങ്ങളില്‍ കഴിയുന്നതിനാലാകാം ഇവക്ക് നിറപ്പകര്‍ച്ച ലഭിക്കാത്തതെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ പരാദ ജീവിതം നയിക്കുന്ന വിരയാവാം ഇതെന്നാണ് ലോക പ്രശസ്ത ചെറു ജീവി പഠന വെബ് സൈറ്റിന്റെ (http://www.whatsthatbug.com/) അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ദാനിയല്‍ അഭിപ്രായപ്പെട്ടു. മറ്റെവിടെയും സമാന ജീവിയെ കുറിച്ചുള്ള വിവരം ലഭിച്ചില്ലെന്നും അദ്ദേഹം ഇ-മെയില്‍ ആശയ വിനിമയത്തില്‍ സൂചിപ്പിച്ചു.
അതേ സമയം, തൃക്കരിപ്പൂരില്‍ കണ്ടെത്തിയ വിര മണ്ണിരയുടെ ജനുസ്സില്‍ പെടുന്നതാണെന്ന് കോഴിക്കോട് സുവളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ ഡോ.ജാഫര്‍ പാലോട്ട് വ്യക്തമാക്കി. ചിത്രങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്ത ശേഷമാണ് അദ്ദേഹം വിരയെ തിരിച്ചറിഞ്ഞത്. ദ്രാവിഡ നിലമ്പൂരിയന്‍സിസ് എന്നു പേരുള്ള മണ്ണിരയെ ആദ്യമായി നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. പാലക്കാടിന് പുറമെ ചാലിയാറിന്റെ കരയിലും ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ജാഫര്‍ സൂചിപ്പിച്ചു. പൂര്‍ണ വളര്ച്ചയെത്തിയാല്‍ ഒരു മീറ്ററോളം വളര്‍ന്നേക്കും.

No comments:
Post a Comment