.

.

Sunday, September 4, 2011

ഒരു വര്‍ഷത്തിനുള്ളില്‍ കൃത്രിമ ഇറച്ചി വിപണിയില്‍

മൃഗസ്‌നേഹികള്‍ക്കും മാംസപ്രേമികള്‍ക്കും സന്തോഷകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കൃത്രിമ ഇറച്ചി വിപണിയില്‍ എത്തുന്നു. മൃഗങ്ങളെ കൊല്ലാതെ ഇറച്ചി ലഭിക്കുന്നതിനാല്‍ ജന്തുസ്‌നേഹികളെല്ലാം ഈ കൃത്രിമ ഇറച്ചിയെ സ്വാഗതം ചെയ്യുകയാണ്‌. വ്യത്യസ്‌തവും പുതുമയുള്ളതുമായ ഇറച്ചി കഴിക്കാമല്ലോ എന്നതാണ്‌ മാംസപ്രിയരുടെ വായില്‍ വെള്ളം നിറയ്‌ക്കുന്നത്‌. പരീക്ഷണശാലയില്‍ നടത്തിയ ഇറച്ചി പരീക്ഷണം വിജയമായിരുന്നെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. നെതര്‍ലന്‍ഡിലുള്ള മാസ്‌ട്രിച്ച്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ കൃത്രിമ ഇറച്ചിക്കായുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത്‌. ഇറച്ചിയുടെ ഗുണങ്ങളെല്ലാം ഈ കൃത്രിമ ഇറച്ചിയിലും കാണും. ആവശ്യമെങ്കില്‍ പോഷകഘടകങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയ ഇറച്ചി തയാറാക്കാനും കൃത്രിമ മാര്‍ഗത്തില്‍ സാധിക്കുമെന്നാണ്‌ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഗവേഷകര്‍ പറയുന്നത്‌.

എന്നാല്‍, ഈ കൃത്രിമ ഇറച്ചിയുടെ നിറത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ പ്രശ്‌നമുള്ളത്‌. സ്വഭാവിക ഇറച്ചിയിലേതുപോലെ ചുവന്ന നിറം ഈ ഇറച്ചിക്കു ലഭിക്കില്ലെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. മൃഗങ്ങളിലുള്ള രക്‌തമാണ്‌ ഇറച്ചിയുടെ ഈ ചുവപ്പ്‌ നിറത്തിനുകാരണം. എന്നാല്‍, കൃത്രിമ ഇറച്ചിയില്‍ ഇതു സാധ്യമല്ലെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍, ചുവന്ന നിറം ഇറച്ചിക്കു നല്‍കാനാണ്‌ ശാസ്‌ത്രജ്‌ഞരുടെ ഇപ്പോഴത്തെ ശ്രമം. സ്വാഭാവിക ഇറച്ചിയേക്കാള്‍ വിലകുറവായിരിക്കും കൃത്രിമ ഇറച്ചിക്ക്‌.

മംഗളം കൌതുക വാര്ത്തകള്‍ 4.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക