
ഇക്കൊല്ലത്തെ സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി നേരത്തേ നിരോധിക്കണമെന്ന് ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഉള്ളിവില കിലോയ്ക്ക് 23 രൂപ മുതല്‍ 28 രൂപവരെ ആയിട്ടുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് ഉന്നതസമിതി യോഗം ചേര്‍ന്നത്.
20 ലക്ഷം ടണ്‍ ഗോതമ്പ്, 10 ലക്ഷം ടണ്‍ ബസുമതി ഇതര അരി, 10 ലക്ഷം ടണ്‍ പുഴുക്കലരി, 50,000 ടണ്‍ പൊന്നി, 50,000 ടണ്‍ മട്ട എന്നിവ കയറ്റുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങളിലൂടെ ആയിരിക്കും ഈ കയറ്റുമതി. കൊച്ചി തുറമുഖം വഴി അഞ്ചു കി. ഗ്രാം പാക്കറ്റുകളിലാക്കി പരമാവധി 10,000 ടണ്‍ വരെ വെളിച്ചെണ്ണ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. അത് ഇക്കൊല്ലവും തുടരും.
09 Sep 2011 Mathrubhumi karshikam
No comments:
Post a Comment