ഇടുക്കി ആര്‍ച്ചുഡാം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതോടെ സന്ദര്‍ശക തിരക്കേറി. തിങ്കളാഴ്ച ഉച്ചവരെ 2500 പേര്‍ ഡാം സന്ദര്‍ശിച്ചു. ഓണം പ്രമാണിച്ച് സന്ദശകര്‍ക്കായി തുറന്നുകൊടുത്ത അണക്കെട്ട് 25 ന് അടക്കും.
ഞായറാഴ്ച മുതല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. മാട്ടുപ്പെട്ടിയില്‍ നിന്ന് രണ്ട് സ്പീഡ് ബോട്ടുകളാണ് വൈദ്യുതി ബോര്‍ഡ് എത്തിച്ചത്.
15 മിനിറ്റിന് 350 രൂപയാണ് ചാര്‍ജ്. ടൂറിസം, വനം-വൈദ്യുതി ബോര്‍ഡ് എന്നിവയെ ബന്ധപ്പെടുത്തി ടൂര്‍ പാക്കേജ് രൂപപ്പെടുത്തുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.ഇടുക്കി ആര്‍ച്ച് ഡാമിനോടനുബന്ധിച്ച് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളുമുണ്ട്. ഇവയെ കോര്‍ത്തിണക്കി ടൂര്‍ പ്രോഗ്രാം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും.
ഉദ്യാന പദ്ധതി ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രണ്ടാംഘട്ടമായി ശില്‍പ്പോദ്യാനം തുടങ്ങാന്‍ ആലോചനയുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
06.09.2011 Madhyamam Idukki News

No comments:
Post a Comment