പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു നിന്നും പുതിയ പത്തിനം തവളകളെക്കൂടി കണ്ടെത്തി. ഇതില്‍ നാലെണ്ണം തിരുവനന്തപുരത്തെ ബോണക്കാട് എസ്റ്റേറ്റില്‍ നിന്നാണ് കണ്ടെത്തിയത്.
രണ്ടെണ്ണം ഇടുക്കിയിലെ കടലാര്‍ എസ്റ്റേറ്റില്‍ നിന്നും ഒന്നിനെ പത്തനംതിട്ടയിലെ ഗവിയില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടെണ്ണത്തെ നീലഗിരിയില്‍ നിന്നും കണ്ടെത്തി.
ഇവയെല്ലാം മരത്തവളകളോ മരമേലാപ്പു തവളകളോ ഇലത്തവളകളോ ആണ്. കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ബയോസിസ്റ്റമാറ്റിക്ക എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
റവോര്‍ചെസ്റ്റിസ് അഗസ്ത്യനെന്‍സിസ്, റവോര്‍ചെസ്റ്റിസ് ക്രസ്റ്റെ, റവോര്‍ചെസ്റ്റിസ് കടലാറെന്‍സിസ്, റവോര്‍ചെസ്റ്റിസ് മനോഹരി, റവോര്‍ചെസ്റ്റിസ് രവി, റവോര്‍ചെസ്റ്റിസ് ത്യൂവര്‍കോഫി, റവോര്‍ചെസ്റ്റിസ് തോടൈ, റവോര്‍ചെസ്റ്റിസ് ജോണ്‍സി, ഉത്തമനി, പോളീപിഡേറ്റസ് ബിജു എന്നിങ്ങനെയാണ് ഈ തവളകള്‍ക്കു നല്‍കിയിരിക്കുന്ന ശാസ്ത്രീയനാമം.
ഡോ. അനില്‍ സക്കറിയ, കെ.പി.ദിനേശ്, സി.രാധാകൃഷ്ണന്‍, ഇ.കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ജാഫര്‍ പാലോട്ട്, സി.കെ.വിഷ്ണുദാസ്, സന്ദീപ് ദാസ്, ഡേവിഡ് വി.രാജു എന്നീ ഗവേഷകരാണ് പുതിയ ജനുസില്‍പ്പെട്ട തവളകളെ കണ്ടെത്തിയത്.
Round up kerala News (August 2011)
Round up kerala News (August 2011)
No comments:
Post a Comment