കൊല്ലം : പ്രധാന പാതകളുടെ വശങ്ങളിലെ വനഭൂമിയില്‍ അനധികൃതമായി പരസ്യഫലകങ്ങള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നു. തെങ്കാശി-തിരുവനന്തപുരം, അഞ്ചല്‍ -കുളത്തൂപ്പുഴ പാതയോരത്തെ വനഭൂമികളിലാണ് പരസ്യഫലകങ്ങള്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ളത്. കുളത്തൂപ്പുഴ, അഞ്ചല്‍ വനം റേഞ്ചുകളുടെ പരിധിയില്‍പ്പെട്ട ആനവട്ടച്ചിറ, ചോഴിയക്കോട്, അരിപ്പ, ചന്ദനക്കാവ്, തിങ്കള്‍കരിക്കം എന്നിവിടങ്ങളിലാണ് നിയമലംഘനം.
സംരക്ഷിത വനമേഖലയില്‍ അനധികൃതമായി പ്രവേശിക്കുന്നതുപോലും ശിക്ഷാര്‍ഹമാണെന്നിരിക്കെയാണ് ഇത്തരം പ്രവണത തുടരുന്നത്. ചിലയിടങ്ങളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളില്‍ ഇരുമ്പാണി തറച്ചാണ് ഫലകങ്ങള്‍ ഉറപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ആണി മരങ്ങളില്‍ കേടുവരുത്തുന്നതിനും മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീഴുന്നതിനും ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പരസ്യഫലകങ്ങള്‍ മറയ്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിക്കളയുന്നതിനും ചില പരസ്യക്കമ്പനികളുടെ തൊഴിലാളികള്‍ എത്തുന്നുണ്ട്. പരസ്യഫലകങ്ങള്‍ സ്ഥാപിക്കുന്നത് ഉന്നതരായ വനപാലകരുടെ അറിവോടെയാണെന്നാണ് സൂചന.
15.9.2011 Mthrubhumi Kollam News

No comments:
Post a Comment