.

.

Saturday, September 3, 2011

ചീരയിലും മായം

ആലപ്പുഴ: കറിവയ്ക്കാനുള്ള ചുവന്ന ചീരയിലും മായമെന്ന് സംശയം. ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായ എ.എന്‍.പുരം ശിവകുമാറാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
സംഭവത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞതിങ്ങനെ:- വാടാതിരിക്കാന്‍ വെള്ളത്തിലിട്ട ചുവന്ന ചീര പിന്നീട് നോക്കിയപ്പോള്‍ ഇലകളില്‍ ചിലത് പച്ചനിറമായിരിക്കുന്നു. വെള്ളത്തില്‍ അസാധാരണമായ ചുവപ്പു നിറവും. വെള്ളത്തിലിടുംതോറും വീണ്ടും നിറംചോരുന്ന ചീര കണ്ട് സംശയം തോന്നിയതിനാല്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.കെ.ജി. പത്മകുമാറിനെ ബന്ധപ്പെട്ടു. ചീരത്തണ്ട് പരിശോധിച്ചപ്പോള്‍ നിറം കലര്‍ത്തിയതായി സംശയമുണ്ടെന്നും എന്നാല്‍ നിറം നല്‍കാനായി എന്താണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും പത്മകുമാര്‍ പറഞ്ഞതായി ശിവകുമാര്‍ പറഞ്ഞു.

ചുവന്ന ചീര കഴിച്ചാല്‍ ശരീരത്തില്‍ രക്തമുണ്ടാകുമെന്ന പഴയ വിശ്വാസം ചൂഷണം ചെയ്യാനാണ് ചീരയില്‍ നിറം ചേര്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തണം. ശരീരത്തിന് ആപത്തുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് നിറം കൂട്ടാന്‍ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

03 Sep 2011 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക