നെയ്‌റോബി: നൊബേല്‍ സമ്മാന ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ വങ്കാരി മാത്തായി (71) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് നെയ്‌റോബിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നൊബേല്‍ സമ്മാന ജേതാവാകുന്ന ആദ്യ ആഫ്രിക്കന്‍ വനിതയാണ് മാത്തായി. 2004 ലാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്.
2002 ല്‍ എം പിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ കെനിയ പരിസ്ഥിതി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റിന്റെ സ്ഥാപകയാണ്. ആഫ്രിക്കയില്‍ മൂന്നുകോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.മരിക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്തായിയുടെ അടുത്ത് ഉണ്ടായിരുന്നുവെന്ന് ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് അധികൃതര്‍ പറഞ്ഞു. വെറ്റിനറി അനാട്ടമി പ്രൊഫസര്‍ ആയിരുന്ന മാത്തായി 80 കളിലും 90 കളിലും നടത്തിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ലോകശ്രദ്ധ നേടിയത്. 70 കളില്‍ കെനിയയിലെ റെഡ് ക്രോസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
No comments:
Post a Comment