.

.

Monday, September 5, 2011

കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായി പരാതി

കൊച്ചി: വൈപ്പിനിലെ കാളമുക്കിന് സമീപം പെട്രോനെറ്റ് എല്‍.എന്‍.ജി. പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായി പരാതി. കേരള പരിസ്ഥിതി സംരക്ഷണ ഫോറമാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നത്.
കണ്ടല്‍പ്രദേശത്ത് പ്രത്യേകതരം ആസിഡ് ഒഴിച്ച് ഉണക്കി പിന്നീട് കത്തിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നതെന്ന് ഫോറം ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ഏക്കറുകണക്കിന് കണ്ടലുകളാണ് ഇങ്ങനെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്രനിയമത്തിന്റെയും തീരസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ഇവര്‍ ആരോപിച്ചു.
ഇത്തരം നിയമലംഘനത്തിനെതിരെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ. സി.എം. ജോയി, കേരള പരിസ്ഥിതി സംരക്ഷണ ഫോറം സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറര്‍ എന്‍.വി. സുധീപ്, രക്ഷാധികാരി കെ.കെ. വാമലോചനന്‍, വൈസ് പ്രസിഡന്റ് ഡി.പി. പണിക്കര്‍, ബി.ജെ.പി. പരിസ്ഥിതി സെല്‍ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്, ആര്‍.എസ്.പി. (ബി) ജില്ലാ സെക്രട്ടറി കെ. റജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

05.09.2011 Mathrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക