.

.

Sunday, September 4, 2011

വെച്ചൂര്‍ പശുക്കള്‍ക്ക്‌ ബ്രിട്ടണില്‍ ഒരു ബദല്‍

ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഖ്യാതിയുള്ള വെച്ചൂര്‍ പശുക്കള്‍ക്ക്‌ ബ്രിട്ടണില്‍നിന്നൊരു ബദല്‍. വെച്ചൂര്‍ പശുവിന്റെ ജനുസിനു സമാനമായ വലുപ്പമുള്ള പശുക്കളാണ്‌ ബ്രിട്ടനിലെ ഹെറെഫോഡ്‌ഷെയറിലുള്ള ജെ ബ്രിട്ടൈനു സ്വന്തമായുള്ളത്‌. ഇവര്‍ നടത്തുന്ന ഫാമിലാണ്‌ കേരളത്തിനു സ്വന്തമായ വെച്ചൂര്‍ പശുവിനെപ്പോലുള്ള ചെറുപശുക്കളുള്ളത്‌. 90 സെന്റീമീറ്ററാണ്‌ ബ്രിട്ടൈന്റെ പശുവിന്റെ ഉയരം. 81-91 സെന്റീമീറ്റര്‍വരെയാണ്‌ സാധാരണ വെച്ചൂര്‍ പശുക്കളുടെ ഉയരം.
ശ്രീലങ്കയില്‍നിന്നുള്ള ചെറുപശുവിനത്തില്‍നിന്നു പ്രത്യുത്‌പാദനം നടത്തിയാണ്‌ ബ്രിട്ടൈന്‍ സ്വന്തം ഫാമില്‍ ഈ പശുക്കളെ സൃഷ്‌ടിച്ചത്‌. വെച്ചൂര്‍ പശുക്കളെപ്പോലെ ഇവയും വംശനാശഭീഷണിയുടെ നിഴലിലായിരുന്നപ്പോഴാണ്‌ ബ്രിട്ടൈന്‍ രക്ഷകയായി അവതരിച്ചത്‌.

മംഗളം കൌതുക വാര്ത്തകള്‍ 4.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക