തെന്മല(കൊല്ലം): നെടുമ്പാറ ഇരുപത്തേഴുമല വനത്തില്‍ വന്യജീവി ഗവേഷണത്തിനായി സ്ഥാപിച്ച ക്യാമറയില്‍ തോക്കുധാരികളുടെ ചിത്രം പതിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാറ മഞ്ജുഭവനില്‍ മനോജാ(27)ണ് അറസ്റ്റിലായത്. നാടന്‍തോക്കും പിടികൂടി. വനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് നശിപ്പിച്ച മൂന്ന് ക്യാമറകളിലൊന്ന് കണ്ടെത്തിയത്. സംഘത്തിലുള്‍പ്പെട്ട ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
പുനലൂര്‍ ഡിവൈ.എസ്.പി. ജോണ്‍ കുട്ടിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വന്യജീവികളെപ്പറ്റിയുള്ള ഗവേഷണത്തിനായി സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകള്‍ മനോജും സംഘവും കഴിഞ്ഞ ചൊവ്വാഴ്ച നശിപ്പിച്ചിരുന്നു. രാത്രി തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുമായി വനത്തിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞുവെന്ന സംശയത്തെത്തുടര്‍ന്നാണ് ക്യാമറകള്‍ നശിപ്പിച്ചത്. ചിത്രങ്ങള്‍ ശേഖരിക്കാനായി ഗവേഷണസംഘം എത്തിയപ്പോഴാണ് ക്യാമറകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തെന്മല പോലീസില്‍ പരാതി നല്‍കിയ ഇവര്‍ നേരത്തെ ക്യാമറകളില്‍ പതിഞ്ഞ തോക്കുധാരികളുടെ ചിത്രംകൂടി പോലീസിനു നല്‍കിയതാണ് സഹായകമായത്. നശിപ്പിച്ച മൂന്ന് ക്യാമറകളിലൊന്ന് പോലീസ് വനത്തില്‍നിന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കാനഡ ആല്‍ബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ പോണ്ടിച്ചേരി ആസ്ഥാനമായ റിസര്‍ച്ച് സെന്ററിലെ 10 വിദ്യാര്‍ഥികളാണ് ഇരുപത്തേഴുമലയില്‍ ഗവേഷണം നടത്തുന്നത്. തെന്മല, പുനലൂര്‍ വനം ഡിവിഷനുകളിലായി 60 ക്യാമറകളാണ് ഗവേഷകസംഘം സ്ഥാപിച്ചിട്ടുള്ളത്. നശിപ്പിച്ച മൂന്ന് ക്യാമറകള്‍ക്കുംകൂടി 75000ത്തിലേറെ രൂപ വിലവരും.
മനോജും സംഘവും ആയുധങ്ങളുമായി വനത്തില്‍ എത്തിയത് മൃഗവേട്ടയ്ക്കാണോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഇരുപത്തേഴുമലയിലും നെടുമ്പാറയിലും പോലീസ് തിരച്ചില്‍ നടത്തി. തമിഴ്‌നാടിനോടു ചേര്‍ന്ന ഉള്‍വനമാണ് ഇരുപത്തേഴുമല. അതിര്‍ത്തിവനങ്ങളില്‍ ആയുധധാരികളായ സംഘം തമ്പടിച്ചതിനെക്കുറിച്ച് തമിഴ്‌നാട് പോലീസ് അച്ചന്‍കോവിലില്‍ അടുത്തിടെ അന്വേഷണം നടത്തിയിരുന്നു. എസ്.ഐ.മാരായ മോഹനന്‍ നായര്‍, ബാലചന്ദ്രന്‍ പിള്ള, തെന്മല അഡീഷണല്‍ എസ്.ഐ. ജയപ്രകാശ്, സീനിയര്‍ സി.പി.ഒ.മാരായ തുളസീധരന്‍, പ്രഭാകരന്‍, ഷാജഹാന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. സംഭവത്തെപ്പറ്റി വനം വകുപ്പും അന്വേഷണം നടത്തിവരികയാണ്.

20 Jan 2012 Mathrubhumi News
No comments:
Post a Comment