.

.

Sunday, January 1, 2012

ജീവന്റെ ജാലവിദ്യ

ജൈവവൈവിധ്യം എന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കുകളിലൊന്നാണ്. എന്നാല്‍ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
എഡ്വേഡ് ഒ. വില്‍സണ്‍ (ഇ.ഒ. വില്‍സണ്‍) എന്ന യുഎസ് വന്യജീവി ശാസ്ത്രജ്ഞന്‍ 1988ല്‍ ലോകത്തിനു സമ്മാനിച്ച പദമാണ് ജൈവവൈവിധ്യം (Biodiversity). 1960കളില്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി Biologicaldiversity എന്ന പദം ആദ്യമായി ഉപയോഗിച്ചത് റെയ്മണ്ട് എഫ്. ഡാസ്മാന്‍ (Raymond F. Dasman) ആണ്. എന്നാല്‍ അതിനെ ജനകീയമാക്കിയത് ഇ.ഒ. വില്‍സനാണ്. ഇന്ന് ലോകം മുഴുവനും ഇൌ പദം ഉപയോഗിക്കുന്നുണ്ട്. ഇത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു ശാസ്ത്രപദം ഉണ്ടാകുമോ എന്നു സംശയമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മേയ് 22ന് ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുന്നു.

ജൈവവൈവിധ്യത്തിന്റെ നേട്ടങ്ങള്‍ വിവരണാതീതമാണ്. ഇതിനു പകരംവയ്ക്കാന്‍ മറ്റൊന്നു ഭൂലോകത്തിലില്ല. പരിണാമശ്രേണിയിലെ അവസാന കണ്ണിയെന്നു സ്വയം അഭിമാനിക്കുന്ന മനുഷ്യനെ നിലനിര്‍ത്തുന്നത് ജൈവസമ്പത്താണ്.

ജൈവവൈവിധ്യത്തില്‍നിന്നു ലഭിക്കുന്ന നേട്ടങ്ങളെ സാധാരണയായി ഇക്കോ വ്യൂഹ സേവനങ്ങള്‍ എന്നാണു വിളിക്കുന്നത്. ആഹാരം, വസ്ത്രം, ഒൌഷധം, തടി, ഇന്ധനം എന്നിവ നേരിട്ട് ഉപയോഗിക്കുമ്പോള്‍ വായു, ജലം എന്നിവയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നതും ജൈവവൈവിധ്യം തന്നെയാണ്. അതേസമയം ജൈവസമ്പത്തിന്റെ നാശം വളരെ വേഗത്തിലാണ്. മനുഷ്യന്റെ അമിതമായ വിഭവചൂഷണവും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന മാലിന്യവുമാണ് പ്രധാന കാരണങ്ങള്‍. ഒപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവ അധിനിവേശം എന്നിവയും. സസ്യസമ്പത്തിന്റെ അഞ്ചിലൊന്ന് വംശനാശത്തിന്റെ വക്കിലാണെന്നാണു നിഗമനം. മഴക്കാടുകളും കണ്ടലുകളും വേഗത്തില്‍ ഇല്ലാതാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭൂമുഖത്തുനിന്ന് പ്രതിവര്‍ഷം 60 ലക്ഷം ഹെക്ടര്‍ മഴക്കാടുകള്‍ അപ്രത്യക്ഷമാകുന്നു.
                                                                                                                         Manoramaonline >> Environment>> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക